Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

gulf

ഓസ്ട്രേലിയയിൽ പ്രഭാഷണ പരമ്പരയുമായി ഇളയിടം

കൊച്ചി: വർത്തമാന കാലത്തെ ധൈഷണിക ജാഗ്രതയായ സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര നവോദയയുടെ ആഭിമുഖ്യത്തിൽ ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ സംഘടിപ്പിച്ചു. നവലോക നിർമിതിക്ക്‌ ചരിത്രാവബോധത്തോടെയും ബഹുസ്വരതയിലൂന്നിയും ഒപ്പം ഫാസിസത്തെ പ്രതിരോധിച്ചും ജീവിക്കേണ്ടതിന്റെ ആവശ്യകത എല്ലാ പ്രഭാഷണങ്ങളിലും നിഴലിച്ചു. പെർത്തിൽ ‘മതനിരപേക്ഷതയും മത ജീവിതവും”, മെൽബണിൽ “മാദ്ധ്യമങ്ങളും ജനാധിപത്യവും”, അഡ്ലൈഡിൽ “വർഗ്ഗീയതയുടെ ആധാരങ്ങൾ”, സിഡ്ണിയിൽ “ഭരണഘടനയിലെ സാമൂഹിക ദർശനം”, ബ്രിസ്ബണിൽ “ഗാന്ധിയുടെ വർത്തമാനം” എന്നീ വിഷയങ്ങളിലായിരുന്നു പ്രഭാഷണങ്ങൾ. ബ്രിസ്ബണിൽ ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പ്രഭാഷണ …

ഓസ്ട്രേലിയയിൽ പ്രഭാഷണ പരമ്പരയുമായി ഇളയിടം Read More »

ഉംറയ്ക്കുള്ള യാത്രയ്ക്കിടെ  
കാറപകടത്തില്‍  മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ത്വാഇഫിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശികളായ ഒരു കുടംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഖത്തറില്‍നിന്ന് ഉംറക്ക് പുറപ്പെട്ട മലയാളി കുടുംബത്തിന്റെ കാര്‍ അപകടത്തില്‍ പെടുകയായിരുന്നു.  സൗദി  അപകടത്തില്‍ പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലിന്റെ മക്കളായ അഭിയാന്‍ (7), അഹിയാന്‍ (4), ഭാര്യാ മാതാവ് സാബിറ (53) എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ ത്വാഇഫ് അമീര്‍ സുല്‍ത്താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫൈസലിന്റെ ഭാര്യ സുമയ്യ അപകടത്തില്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാറില്‍ …

ഉംറയ്ക്കുള്ള യാത്രയ്ക്കിടെ  
കാറപകടത്തില്‍  മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
Read More »

മിൻസയുടെ സ്കൂൾ പൂട്ടാൻ ഖത്തർ സർക്കാരിൻറെ ഉത്തരവ്

കൊച്ചി: ഖത്തറിൽ സ്കൂൾ ബസ്സിൽ കുടുങ്ങി ചൂടിൽ പെട്ട് ശ്വാസം കിട്ടാതെ കോട്ടയം ചിങ്ങവനം സ്വദേശികളായ മാതാപിതാക്കളുടെ മകൾ മിൻസാ മറിയ,4, മരണപ്പെട്ടതിൽ ബന്ധപ്പെട്ട സ്കൂൾ അധികൃതർക്കെതിരെ ഖത്തർ സർക്കാരിൻറെ ശക്തമായ നടപടി.   മിൻസ പഠിച്ചിരുന്ന അൽ ബക്കറയിലെ സ്പ്രിംഗ് ഫീൽഡ് കിൻന്റ ഗാർട്ടൻ  പൂട്ടാൻ ഖത്തർ സർക്കാർ ഉത്തരവിറക്കി. തൻറെ നാലാം പിറന്നാൾ ദിവസം  സ്കൂൾ ബസ്സിൽ ഉറങ്ങിപ്പോയ മിൻസ ബസ് ജീവനക്കാർ ബസ് പരിശോധിക്കാതെ അടച്ചത് മൂലം മരണപ്പെടുകയായിരുന്നു. ഈ അനാസ്ഥയ്ക്കെതിരെയാണ് ഖത്തർ സർക്കാരിൻറെ നടപടി. …

മിൻസയുടെ സ്കൂൾ പൂട്ടാൻ ഖത്തർ സർക്കാരിൻറെ ഉത്തരവ് Read More »

യുക്രെയിനിൽനിന്നെത്തുന്ന വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ ചാർട്ടേഡ് ഫ്‌ളൈറ്റൊരുക്കി കേരളം സർക്കാർ

നാനൂറിലധികം  മലയാളി വിദ്യാർഥികൾ കേരളത്തിൽ തിരിച്ചെത്തി. എത്ര മലയാളികൾ തിരിച്ചെത്താനുണ്ട് എന്നതിന് കൃത്യമായ കണക്കില്ലെന്ന് അധികൃതർ കൊച്ചി: യുക്രെയിനിൽനിന്നു മടങ്ങിയെത്തുന്ന മലയാളി വിദ്യാർഥികളെ കേരളത്തിലെത്തിക്കാൻ ചാർട്ടേഡ് ഫ്ളൈറ്റൊരുക്കി സംസ്ഥാന സർക്കാർ. ഡൽഹിയിൽനിന്നു 170 മലയാളി വിദ്യാർഥികളെ എയർ ഏഷ്യയുടെ ചാർട്ടേഡ് വിമാനത്തിൽ ഇന്നലെ രാത്രി 8.20നു കൊച്ചിയിൽ എത്തിക്കും. വിദ്യാർഥികൾക്കു സ്വദേശങ്ങളിലേക്കു മടങ്ങാൻ നോർക്കയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തേക്കും കാസർകോടേയ്ക്കും രണ്ടു പ്രത്യേക ബസുകളും സജ്ജമാക്കിയിരുന്നു. ചാർട്ടേഡ് വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിയ വിദ്യാർഥികളെ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി. രാജീവ്, …

യുക്രെയിനിൽനിന്നെത്തുന്ന വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ ചാർട്ടേഡ് ഫ്‌ളൈറ്റൊരുക്കി കേരളം സർക്കാർ Read More »

നോർക്ക പ്രവാസി ദുരിതാശ്വാസനിധിയിലേക്ക് അപേക്ഷിക്കാം

കൊച്ചി: പ്രവാസ ജീവിതത്തിനു ശേഷം തിരികെയെത്തിയവർക്ക് നോർക്ക റൂട്ട്‌സ് വഴി വിതരണം ചെയ്യുന്ന ഒറ്റത്തവണ ദുരിതാശ്വാസനിധിയായ സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ താഴെയുളള പ്രവാസിമലയാളികൾക്കും അടുത്ത കുടുംബാംഗങ്ങൾക്കുമാണ് സഹായം ലഭിക്കുന്നത്. ചികിത്സയ്ക്ക് 50,000 രൂപ വരെയും മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികൾക്ക് 1,00,000 രൂപ വരെയും പെൺമക്കളുടെ വിവാഹാവശ്യത്തിന് 15,000 രൂപ വരെയും ലഭിക്കും.  പ്രവാസിയുടെ കുടുംബാംഗങ്ങൾക്ക് ഭിന്നശേഷി ഉപകരണങ്ങൾ വാങ്ങുന്നതിന് 10,000 രൂപ വരെയും ഒറ്റത്തവണയായി സഹായം നൽകുന്നുണ്ട്. ഈ സാമ്പത്തിക വർഷം …

നോർക്ക പ്രവാസി ദുരിതാശ്വാസനിധിയിലേക്ക് അപേക്ഷിക്കാം Read More »

യുഎഇ റസിഡൻറ് വിസ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസ വാർത്ത

കൊച്ചി: കോവിഡ് സാഹചര്യം മൂലമുള്ള നിയന്ത്രണങ്ങളും യാത്രാവിലക്കും കാരണം ദുബായ് റസിഡൻറ് വിസ കാലാവധി കഴിഞ്ഞവർക്ക് നവംബർ 9 വരെ വിസ കാലാവധി നീട്ടി. നിലവിൽ ദുബായിലേക്കുള്ള  യാത്രാ നിബന്ധനകളനുസരിച്ച്  ഐ.സി.എ / ജി.ഡി.ആർ.എഫ്എ. അനുമതി ഓൺലൈനായി വാങ്ങി ദുബായിലേക്ക് റസിഡന്റ് വിസ കാലാവധി കഴിഞ്ഞവർക്ക് യാത്ര ചെയ്യാം. വിസിറ്റ് വിസകാർക്ക് ഇതുവരെ യാത്ര അനുമതി യു.എ.ഇ സർക്കാർ നൽകിയിട്ടില്ല.  Photo Credit: You Tube

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാഷ്ട്രമായി യുഎഇ

ദുബായ്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാഷ്ട്രമായി യുഎഇ. 2021ലെ സാഹചര്യങ്ങള്‍ അടിസ്ഥാനമാക്കി ഗ്ലോബല്‍ ഫിനാന്‍സ് മാഗസിനാണ് പട്ടിക തയ്യാറാക്കിയത്.132 രാജ്യങ്ങളില്‍ നിന്നാണ് അറബ് രാജ്യം ഈ നേട്ടം കൈവരിച്ചത്. മറ്റൊരു അറബ് രാജ്യമായ ഖത്തറാണ് മൂന്നാം സ്ഥാനത്ത്. യുദ്ധം, വ്യക്തിസുരക്ഷ, പ്രകൃതി ദുരന്തം എന്നിവ അടിസ്ഥാനമാക്കിയാണ് മാഗസിന്‍ പഠനം നടത്തിയത്. കോവിഡ് കൈകാര്യം ചെയ്ത രീതിയും പരിശോധിക്കപ്പെട്ടു. 2021 മേയ് 30 വരെയുള്ള വിവരങ്ങളാണ് പഠനത്തിന് പരിഗണിച്ചത്. പട്ടികയില്‍ ഐസ്ലാന്‍ഡാണ് ഒന്നാമത്. സിങ്കപ്പൂരിനാണ് നാലാം സ്ഥാനം. 91-ാമതാണ് ഇന്ത്യയുടെ …

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാഷ്ട്രമായി യുഎഇ Read More »