Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്തു

വികസനത്തിന് ഫ്‌ളാഗ് ഓഫ്, വന്ദേഭാരത്് യാത്ര തുടങ്ങി

കൊച്ചി : വികസനത്തിന് വേഗം കൂട്ടാന്‍ ഇനി വന്ദേഭാരതും. സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്തു. 20 മിനിറ്റോളം ചിലവിട്ട മോദി വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തി. റോഡ്് ഷോയ്ക്ക് ശേഷമാണ് മോദി റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയത്.
10.15-ന് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോദിയെ  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന് 3,200 കോടിയുടെ മറ്റുവികസനപദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും മോദി നിര്‍വഹിച്ചു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊച്ചി വാട്ടര്‍ മെട്രോയും വൈദ്യുതീകരിച്ച പാലക്കാട്-പളനി-ദിണ്ടിഗല്‍ സെക്ഷന്‍ റെയില്‍പ്പാതയും മോദി നാടിന് സമര്‍പ്പിച്ചു.

ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, കൊച്ചുവേളി, തിരുവനന്തപുരം, നേമം റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചുള്ള തിരുവനന്തപുരം മേഖലയുടെ വികസനം, തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല ശിവഗിരി, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യാന്തരനിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ സെക്ഷനിലെ തീവണ്ടികളുടെ വേഗം മണിക്കൂറില്‍ 110 കിലോമീറ്ററാക്കുന്ന പദ്ധതി എന്നിവയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. 12.40-ന് പ്രധാനമന്ത്രി സൂറത്തിലേക്കു പുറപ്പെട്ടു.

സുരക്ഷയ്ക്കായി 2,000 പോലീസുകാരെയാണ് തലസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റിസര്‍വ് ബറ്റാലിയന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴിയിലുള്ള സുരക്ഷ പ്രധാനമായും കേരള പോലീസ് കൈകാര്യംചെയ്യും. റെയില്‍വേ സ്റ്റേഷനിലെയും സെന്‍ട്രല്‍ സ്റ്റേഡിയത്തിലെയും വേദികളുടെ സുരക്ഷാ മേല്‍നോട്ടം എസ്.പി.ജി.ക്കും എന്‍.എസ്.ജി.ക്കുമായിരിക്കും.

പ്രധാനമന്ത്രിയുടെ പരിപാടിക്ക് വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. മോദിക്ക് സ്വീകരണമൊരുക്കാന്‍ ബി.ജെ.പി. പ്രവര്‍ത്തകരും തയ്യാറെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി നഗരത്തിലെങ്ങും പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്. രാവിലെ ഒന്‍പത് മണിയോടെ 5000-ഓളം പ്രവര്‍ത്തകരും നേതാക്കളും ശംഖുംമുഖത്ത് വിമാനത്താവളത്തില്‍ എത്തും.

സുരക്ഷയ്ക്കും ജനത്തിരക്ക് നിയന്ത്രിക്കുന്നതിനുമായി രാവിലെ ഏഴുമണിമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗതനിയന്ത്രണമുണ്ടാകും. തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഡിപ്പോ രാവിലെ എട്ടുമണി മുതല്‍ 11 വരെ പ്രവര്‍ത്തിക്കില്ല. തമ്പാനൂരില്‍ നിന്നുള്ള ബസ് സര്‍വീസുകളെല്ലാം വികാസ് ഭവനില്‍നിന്നായിരിക്കും. രാവിലെ റെയില്‍വേ സ്റ്റേഷനിലെ ഒന്ന്, രണ്ട് പ്ലാറ്റ്‌ഫോമുകളിലേക്കു പോകുന്നതിനും ടിക്കറ്റ് വില്‍പ്പനയ്ക്കും നിയന്ത്രണമുണ്ടാകും.

Leave a Comment

Your email address will not be published. Required fields are marked *