തൃശൂര്‍: സംസ്ഥാനത്തെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം മഹിളാ സംഗമം’ ജനുവരി 2ന് ബി.ജെ.പി തൃശ്ശൂരില്‍ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.. രണ്ട് ലക്ഷം സ്ത്രീകള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ അങ്കണവാടി, തൊഴിലുറപ്പ്, കുടുംബശ്രീ തുടങ്ങിയ വിവിധ വിഭാഗം സ്ത്രീകള്‍ പ്രധാനമന്ത്രിയെ കാണാനെത്തും. ചരിത്രപരമായ വനിതാ സംവരണ ബില്‍ പാസാക്കിയ പ്രധാനമന്ത്രിക്ക് കേരളത്തിന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്ന ചടങ്ങ് കൂടിയായിരിക്കും ഇതെന്നും സുരേന്ദ്രന് പറഞ്ഞു. ജനുവരി 2ന് ഉച്ചയ്ക്ക് 12 മണിയോടെ പ്രധാനമന്ത്രി തൃശൂരില്‍ എത്തും
മോദി ജനുവരി 2ന് തൃശൂരിലെത്തും, സ്ത്രീസംഗമത്തില്‍ 2 ലക്ഷം പേര്‍പങ്കെടുക്കും
