തൃശൂര്‍: നവമാതൃകകളില്‍ ചിത്രങ്ങളും, ശില്‍പങ്ങളും ഒരുക്കുന്ന ഡാവിഞ്ചി സുരേഷ് ചക്കയില്‍ നിര്‍മ്മിച്ചത് മഹാനടന്‍ മോഹന്‍ലാലിന്റെ രൂപം. പലയിനങ്ങളിലും, നിറങ്ങളിലുമുള്ള ചക്കയുടെ കുരു, പോള, മടല്‍, ചുള എന്നിവ ചേര്‍ത്താണ് ലാലേട്ടന്റെ മുഖം ഒരുക്കിയത്. തൃശൂര്‍ വേലൂരിലെ കുറുമാല്‍കുന്നില്‍ വര്‍ഗ്ഗീസ് തരകന്റെ ആയുര്‍ജാക്ക് ഫാമിലെ 65 ഇനം പ്ലാവുകളുടെ നടുവിലാണ് ലാലേട്ടന്റെ ചിത്രം സജ്ജീകരിച്ചിരിക്കുന്നത്. ശില്പി ഡാവിഞ്ചി സുരേഷിന്റെ തൊണ്ണൂറ്റി ഏഴാം മീഡിയമാണിത്.
8 അടി വലുപ്പത്തില്‍ 2 അടി ഉയരത്തില്‍ ഒരു തട്ടുണ്ടാക്കി തുണി വിരിച്ച് അതില്‍ മോഹന്‍ലാലിന്റെ മുഖം സ്‌കെച്ച് ചെയ്ത ശേഷമാണ് ചക്ക ചുളകള്‍ നിരത്തുന്നത് . 5 മണിക്കൂറില്‍ ചിത്രം പൂര്‍ണമായി. വടക്കാഞ്ചേരി എം എല്‍ എ സേവ്യര്‍ ചിറ്റിലപ്പിള്ളി ചിത്രം കാണാനെത്തിയിരുന്നു
ചക്കയില്‍ മോഹന്‍ലാലിന്റെ രൂപം, ലാലേട്ടന് 65-ാം പിറന്നാള്‍ സമ്മാനം
