Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കരുവന്നൂരിലും പണം നല്‍കണം: സുരേഷ് ഗോപി

തൃശൂര്‍: ഇരിങ്ങാലക്കുട കരുവന്നൂര്‍ സഹകരണബാങ്കിലെ നിക്ഷേപത്തട്ടിപ്പില്‍പ്പെട്ടവര്‍ക്ക്് പണം തിരിച്ചുനല്‍കാന്‍ സിപിഎം നേതൃത്വം ഉത്സാഹം കാണിക്കാത്തതെന്തെന്ന്് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ചോദിച്ചു. വികസന കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യുന്നതിന് കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ച കലുങ്ക് സൗഹൃദസംവാദത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
കൊച്ചുവേലായുധന് വീട് നിര്‍്മ്മിച്ച് നല്‍കുന്നതില്‍ സന്തോഷമുണ്ട്.
വീട് പണിയാന്‍ ഇറങ്ങിയവര്‍ കരുവന്നൂരില്‍ പണം കൊടുക്കാന്‍ കൗണ്ടര്‍ തുടങ്ങണം. ഇതിനായി  സിപിഎം പാര്‍ട്ടി സെക്രട്ടറിമാര്‍ ഇറങ്ങിവരണം. കരുവന്നൂരില്‍ കൗണ്ടര്‍ തുടങ്ങണം. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദറിനെ പോലുള്ളവര്‍ കരുവന്നൂരിലെ നിക്ഷേപകരെ കാണുന്നില്ലേയെന്നും, കരുവന്നൂരിലെ കാശ് മര്യാദയ്ക്ക് തിരിച്ചുകൊടുക്കണമെന്നും സുരേഷ്‌ഗോപി ആവശ്യപ്പെട്ടു.

കലുങ്ക് സൗഹൃദ സംവാദത്തിനിടെ സുരേഷ് ഗോപി നിവേദനം നിരസിച്ച കൊച്ചു വേലായുധന് വീട് പണിയാന്‍ സി.പി എം തീരുമാനിച്ചിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് കരുവന്നൂര്‍ ബാങ്കിലെ തട്ടപ്പില്‍ പണം നഷ്ടമായ നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ സിപിഎം രംഗത്തിറങ്ങണമെന്ന സുരേഷ് ഗോപിയുടെ വെല്ലുവിളി. കരുവന്നൂരില്‍ ഇ.ഡി പിടിച്ച സ്വത്തുക്കള്‍ നിക്ഷേപകര്‍ക്ക് മടക്കി നല്‍കാന്‍ തയാറാണ്. ആ സ്വത്തുക്കള്‍ സ്വീകരിക്കേണ്ടെന്നാണ് സഹകരണ വകുപ്പ് പറയുന്നത്. ആ പണം സ്വീകരിക്കാന്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയണം. നിക്ഷേപിച്ച പണം തിരിച്ച് ചോദിച്ച നിക്ഷേപകയായ വയോധികയോടാണ് സുരേഷ് ഗോപിയുടെ മറുപടി.
കലുങ്ക് സൗഹൃദ സംവാദം നിര്‍ത്താന്‍ നോക്കേണ്ടെന്നും പതിനാല് ജില്ലകളിലും പോകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

14 ജില്ലകളിലേക്കും പോകുന്നുണ്ട്. ഇത് തടയാന്‍ ആര്‍ക്കും പറ്റില്ല. ഒരു ജനപ്രതിനിധി എന്ന നിലയ്ക്ക് എന്റെ അവകാശമാണ്. ഞാന്‍ അത് ചെയ്തുകൊണ്ടേയിരിക്കും. അവിടെയും ഇവിടെയും തെന്നിയും തെറിച്ചും കിടക്കുന്ന ചില കൈപ്പിഴകളെല്ലാം ചൂണ്ടിക്കാണിച്ച് ഈ തീഗോളം കെടുത്താമെന്ന് ഒരുത്തനും കരുതണ്ട. നടക്കില്ല. അതിനൊക്കെയുള്ള ചങ്കുറപ്പ് ഭരത്ചന്ദ്രനുണ്ടെങ്കില്‍ അത് സുരേഷ്‌ഗോപിക്കുമുണ്ട്. സിനിമയില്‍ നിന്ന് ഇറങ്ങിയിട്ടില്ല എന്നാണ് ഒരു പരാതി. എന്തിനാണ് സിനിമയില്‍ നിന്ന് ഇറങ്ങുന്നത്. സിനിമയില്‍ ജനങ്ങള്‍ കൈയടിച്ച് നൂറ് ദിവസം പടം ഓടിയിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്കാവശ്യം അതാണ്. സിനിമയില്‍ നിന്നിറങ്ങാന്‍ സൗകര്യമില്ല. വേലായുധന്‍ ചേട്ടന് ഒരു വീട് കിട്ടിയതില്‍ സന്തോഷമേയുള്ളു. നല്ല കാര്യം. ഇനിയും ഞാന്‍ വേലായുധന്‍ ചേട്ടന്‍മാരെ അങ്ങോട്ട് അയക്കും. ആ പാര്‍ട്ടി അങ്ങോട്ട് തയാറെടുത്ത് ഇരുന്നോളും. ഞാന്‍ ഒരു ലിസ്റ്റ് അങ്ങ് പ്രഖ്യാപിക്കും. ആര്‍ജവം കാണിക്കണം. അതനുള്ള ചങ്കൂറ്റം കാണിക്കണം – സുരേഷ്‌ഗോപി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *