തൃശൂര്‍: പിടിച്ചെടുത്ത ലഹരിവസ്തുക്കളെല്ലാം ഒന്നിച്ച് നശിപ്പിച്ചു. നഗര പൊലീസ് പരിധിയില്‍ കണ്ടെത്തി പിടിച്ചെടുത്ത് വിവിധ സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ്, ഹാഷീഷ് ഓയില്‍, മെത്താഫെറ്റ്മിന്‍ എന്നിവയാണ് പാലിയേക്കരക്കടുത്തുള്ള ചിറ്റിശേരി ഓട്ടുകമ്പനിയിലെ ചൂളയില്‍ കൂട്ടത്തോടെ നശിപ്പിച്ചത്.
. 288. 56 കിലോ കഞ്ചാവ്,956 ഗ്രാം ഹാഷീഷ് ഓയില്‍, മിത്താഫെറ്റ്മീന്‍ 71.60 ഗ്രാം എന്നിവയാണ് കത്തിച്ചുകളഞ്ഞത്്.. ഡ്രഗ്‌സ് ഡിസ്‌പോസല്‍ കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ലഹരി വസ്തുക്കള്‍ നശിപ്പിക്കുന്നതെന്ന് ഡിസ്ട്രിക്റ്റ് ക്രൈംബ്രാഞ്ച് എ.സി.പി മനോജ് കുമാര്‍ പറഞ്ഞു. സിറ്റി പൊലീസ് കമ്മീഷണര്‍ ഇളങ്കോ.ആര്‍. ഐ. പി.എസ്, ക്രൈംബ്രാഞ്ച് എ.സി.പി മനോജ് കുമാര്‍, സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പി കെ.എ.തോമസ്, എ.എസ്.ഐ സനീഷ് ബാബു, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഷിഫാന എന്നിവരുടെ നേതൃത്വത്തിലാണ് നശിപ്പിച്ചത്.
ഇതിന് പുറമേ ലഹരി കേസുകളില്‍ പിടിച്ചെടുത്ത രണ്ട് കാറുകളും മോട്ടോര്‍ സൈക്കിളുകളും വരും ദിവസങ്ങളില്‍ ലേലം ചെയ്യും.