കൊച്ചി: സൈനിക കാര്യങ്ങളിൽ ജനറൽ ബിപിൻ റാവത്ത് ഒരു ദാർശനികനായിരുന്നു.
തികഞ്ഞ യാഥാർഥ്യബോധത്തോടെ വിഷയങ്ങളെ സമീപിക്കുകയും യാഥാർത്ഥ്യങ്ങൾ തുറന്ന് പറയാൻ മടി കാണിക്കാത ഒരു സൈനിക മേധാവിയായിരുന്ന അദ്ദേഹം.
ജനറൽ റാവത്തിനൊപ്പം വടക്കൻ കാശ്മീരിൽ ജനറൽ ഓഫീസർ കമാന്റിങ് -ഇൻ-ചീഫ് ആയി ജോലി ചെയ്തിട്ടുള്ള ബാംഗ്ലൂർ സ്വദേശിയായ റിട്ട. മേജർ ജനറൽ കെ. എസ് വേണുഗോപാൽ അനുസ്മരിക്കുന്നു.
രാജ്യത്തിന് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമായിരുന്ന സൈനിക തന്ത്രജ്ഞനായിരുന്നു ബിപിൻ റാവത്ത് എന്ന് ഇംഗ്ലീഷ് ദിനപത്രമായ ഡെക്കാൻ ഹെറാൾഡിൽ ജനറൽ റാവത്തിനെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു.
ധീരഹൃദയൻ, ഫലഭൂയിഷ്ഠമായ മനസ്സിന്റെ ഉടമയും തന്റെ പട്ടാളക്കാരെ വളരെയധികം സ്നേഹിക്കുന്ന സൈനിക നേതാവായിരുന്നു റാവത്ത് എന്ന് വേണുഗോപാൽ അനുസ്മരിക്കുന്നു. 2007-ൽ ഞങ്ങൾ വടക്കൻ കശ്മീരിൽ ഒരുമിച്ചു സേവനമനുഷ്ഠിച്ചു. ഞാൻ പട്ടാൻ ബാരാമുള്ളയിൽ 10 സെക്ടർ രാഷ്ട്രീയ റൈഫിൾസ് (ആർആർ) കമാൻഡറായിരുന്നു. എളിമയായിരുന്നു എന്നും റാവത്തിന്റെ ആയുധം എന്ന് പഴയ സഹപ്രവർത്തകൻ അനുസ്മരിക്കുന്നു.
ജവാൻമാർക്കും ഉദ്യോഗസ്ഥർക്കും അദ്ദേഹത്തെ വളരെയധികം ഇഷ്ടമായിരുന്നു. ഒരു കമാൻഡർ എന്ന നിലയിൽ, അസാധ്യമായത് പരീക്ഷിക്കാനും പരിശ്രമങ്ങൾ വിജയ് പ്പിക്കാനം അദ്ദേഹം സൈനികരെ പ്രചോദിപ്പിച്ചു.
2013-ൽ വിരമിക്കുന്നതുവരെ ഞാൻ അദ്ദേഹത്തെ പല അവസരങ്ങളിലും കണ്ടിരുന്നു. എപ്പോഴും ഊഷ്മളതയും സ്നേഹവും പ്രകടിപ്പിച്ചിരുന്ന വ്യക്തിത്വമായിരുന്നു റാവത്തിന്റേത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വത്ത് വിനയമായിരുന്നു.
സൈനിക നടപടികൾക്കായി സ്ഥലങ്ങളും പരിസരങ്ങളും അദ്ദേഹം വളരെ വേഗത്തിൽ മനസ്സിലാകുമായിരുന്നു. തീവ്രവാദികളെ തന്ത്രപരമായി അദ്ദേഹം തോൽപ്പിച്ചിരുന്നു.
അതിന്റെ ഫലമായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സൈനികർക്ക് ഏറ്റവും കുറഞ്ഞ ആൾനാശം സംഭവിച്ചത്.
നമ്മുടെ മഹത്തായ സൈന്യത്തിന്റെ ഉയർന്ന കമാൻഡറായി അദ്ദേഹം ഉയരുമെന്ന് അന്നേ എനിക്ക് ഉറപ്പുണ്ടായിരുന്നു.
വിലപേശലിൽ അനഭിമതനാകേണ്ടി വന്നാലും തന്റെ മനസ്സ് തുറന്ന് അദ്ദേഹം സംസാരിച്ചു. എന്നാൽ എന്തെങ്കിലും പ്രസ്താവന നടത്തുന്നതിന് മുമ്പ് അദ്ദേഹം വിഷയം വിശദമായി പഠിക്കുകയും ഗുണദോഷങ്ങൾ കൃത്യമായി വിലയിരുത്തി ആത്മവിശ്വാസത്തോടെ തന്റെ കാഴ്ചപ്പാടുകൾ പറയുകയും ചെയ്തു. റാവത്ത് എല്ലായ്‌പ്പോഴും വളരെ ശ്രദ്ധാലുവും പ്രവർത്തനങ്ങളിൽ സജീവവുമായിരുന്നു. തന്റെ യൂണിലുള്ളവർക്ക് എളുപ്പത്തിൽ അദ്ദേഹത്തെ സമീപിക്കാമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ സൈനികർ വളരെ അധികം സ്നേഹിച്ചിരുന്നു, മേജർ ജനറൽ വേണുഗോപാൽ അനുസ്മരിച്ചു.
Photo Credit: Twitter