തിരുവനന്തപുരം: ഡോ. ഹാരിസിന് എതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു.മെഡിക്കല്‍ ഉപകരണം കാണാതായതില്‍ കൂടുതല്‍ അന്വേഷണമുണ്ടാകില്ല. അസ്വാഭാവികമായ പെട്ടി കണ്ടതിലും സിസി ടിവി ദൃശ്യത്തിലും പോലീസ് അന്വേഷണത്തിന് പോകില്ല. ആര്‍ക്കെതിരെയും നടപടി ശുപാര്‍ശയില്ലാതെ ഡിഎംഇ തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും.ഒരാഴ്ചത്തെ അവധിക്ക് ശേഷം ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയില്‍ പ്രവേശിക്കും.
ഡോ.ഹാരിസിന്റെ മുറിയില്‍ അസ്വാഭാവികമായി പെട്ടി കണ്ടു എന്ന വാദം പൊളിഞ്ഞതോടെ അക്കാര്യത്തിലും പോലീസ് അന്വേഷണത്തിന് സര്‍ക്കാര്‍ പോകില്ല. ആരോപണങ്ങള്‍ തിരിച്ചടിച്ചതോടെയാണിത്. ഡോ.ഹാരിസിനെ കുടുക്കാന്‍ ഇന്നലെ പ്രിന്‍സിപ്പലിനെയും സൂപ്രണ്ടിനേയും കൊണ്ട് നടത്തിച്ച വാര്‍ത്താസമ്മേളനം കനത്ത പ്രതിച്ഛായ തകര്‍ച്ചയാണ് ആരോഗ്യവകുപ്പിന് ഉണ്ടാക്കിയത്. ഡോ.ഹാരിസിനെതിരെ നടപടിയുണ്ടാകില്ലെന്ന് കെജിഎംസിടിഎക്ക് ആരോഗ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചു. ആരോഗ്യമന്ത്രിയുമായി കെജിഎംസിടിഎ ചര്‍ച്ച നടത്തും. മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സൗകര്യങ്ങളില്‍ പഠനം വേണമെന്ന് കെജിഎംസിടിഎ ആവശ്യപ്പെടും.