Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂര്‍ ചേറൂരില്‍  ഭാര്യയെ കമ്പിപ്പാര ഉപയോഗിച്ച് തലക്കടിച്ചു കൊന്ന്പ്രവാസി പോലീസില്‍ കീഴടങ്ങി

തൃശൂര്‍:  ചേറൂര്‍ കല്ലടിമൂലയില്‍ ഭാര്യയെ പ്രവാസിയായ ഭര്‍ത്താവ് കമ്പിപ്പാര കൊണ്ട്  തലയ്ക്കടിച്ച് കൊന്നു. കല്ലടിമൂല സ്വദേശിനി സുലി (46) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വെളുപ്പിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം  ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ (50) വിയ്യൂര്‍ സ്റ്റേഷനില്‍ കീഴടങ്ങി. ഭാര്യയെ കൊലപ്പെടുത്തിയതായി ഇയാള്‍ പോലീസില്‍ മൊഴി നല്‍കി. ഉണ്ണിക്കൃഷ്ണനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഇയാള്‍ ഭാര്യയുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇന്ന് വെളുപ്പിന്  ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്.

സൗദി അറേബ്യയില്‍ സൂൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന  പ്രവാസിയായ ഉണ്ണികൃഷ്ണന്‍ മൂന്നു ദിവസം മുമ്പാണ് നാട്ടില്‍ എത്തിയത്.  ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലയ്ക്കു കാരണം.   ഒരു കോടിയോളം രൂപ ഇയാള്‍ ഭാര്യയ്ക്ക് അയച്ചു കൊടുത്തിരുന്നു.

ഈ തുക അവരുടെ കയ്യിലുണ്ടായിരുന്നില്ല. മാത്രമല്ല, കടവും ഉണ്ടായിരുന്നു. ഒറ്റപ്പെട്ട പ്രദേശത്താണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്. അയല്‍പക്കക്കാരുമായി ബന്ധമില്ലാത്ത സാഹചര്യമായിരുന്നു. ഇവരുടെ രണ്ട് മക്കളും പുറത്താണ് പഠിക്കുന്നത്. വീട്ടില്‍ ഈ സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്.  ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി..  

Leave a Comment

Your email address will not be published. Required fields are marked *