Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സ്പീക്കര്‍ മാപ്പ് പറയണം:

ഗണപതിയെ ധ്യാനിച്ചുo , തേങ്ങയുടച്ചും
എന്‍.എസ്.എസിന്റെ അവകാശസംരക്ഷണ ദിനാചരണം

തൃശൂര്‍ : ഗണപതി ഭഗവാന്റെ രൂപസങ്കല്‍പത്തെ അപമാനിച്ച സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ വിവാദ പരാമര്‍ശത്തിനെതിരെ ജില്ലയിലാകെ എന്‍.എസ്.എസിന്റെ പ്രതിഷേധം.

ഹൈന്ദവ വിശ്വാസത്തെ മുറിവേല്‍പ്പിച്ച  സ്പീക്കര്‍  ഷംസീര്‍  ഖേദം പ്രകടിപ്പിച്ചു ഹൈന്ദവസമൂഹത്തിനോട് മാപ്പു പറയണമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തെ  സ്പീക്കര്‍ പദവിയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും തൃശൂര്‍ താലൂക്ക് എന്‍.എസ്.എസ്  യൂണിയന്‍ ഭാരവാഹികളുടെയും കരയോഗം പ്രതിനിധികളുടെയും യോഗം  ആവശ്യപ്പെട്ടു.
പ്രസിഡന്റ് അഡ്വ എ.സുരേശന്‍ അധ്യക്ഷനായി.
ചിറയ്ക്കല്‍ നാരായണന്‍കുട്ടി, കെ.നന്ദകുമാര്‍, കെ കൃഷ്ണകുമാര്‍,
ഉണ്ണികൃഷ്ണന്‍, യു.വി.കൃഷ്ണനുണ്ണി, കെ.ഗിരിജ, കെ ഗൗരിദേവി എന്നിവര്‍ പ്രസംഗിച്ചു.

എന്‍.എസ്.എസിന്റെ ആഹ്വാനപ്രകാരം വിശ്വാസ സംരക്ഷണ ദിനമായി ആചരിച്ചു. തിരുവമ്പാടി, പാറമേക്കാവ് വടക്കുംനാഥന്‍ ക്ഷേത്രങ്ങളില്‍ യൂണിയന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ ദര്‍ശനവും പ്രാര്‍ത്ഥനകളും പ്രത്യേക വഴിപാടുകളും നടത്തി. ദിനാചാരണത്തിന്റെ സമാപനം കുറിച്ച് വടക്കുംനാഥന്‍ ശ്രീമൂല സ്ഥാനത്ത് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ എ. സുരേശനും, എന്‍.എസ്.എസ് ഭാരവാഹികളും ദര്‍ശനം നടത്തിയും മഹാഗണപതിക്കു തേങ്ങയുടച്ചും പ്രാര്‍ത്ഥനകള്‍ നടത്തി.

Leave a Comment

Your email address will not be published. Required fields are marked *