Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ആറ് ലക്ഷം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ്

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണസമ്മാനമായി  മഞ്ഞ കാര്‍ഡുടമകള്‍ക്ക്  കിറ്റ് നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. മഞ്ഞ റേഷന്‍ കാര്‍ഡുകളുള്ള ആറ് ലക്ഷം കുടുംബങ്ങള്‍ക്ക് 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നല്‍കും.

ക്ഷേമസ്ഥാപനങ്ങളിലെ നാല് അംഗങ്ങള്‍ക്ക് ഒരു കിറ്റ് സൗജന്യമായി ലഭിക്കും. കിറ്റില്‍ അര ലിറ്റര്‍ വെളിച്ചെണ്ണ, അര കിലോ പഞ്ചസാര, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, സാമ്പാര്‍പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണിസഞ്ചി എന്നിവയുണ്ടാകും.സംസ്ഥാന വ്യാപകമായി സപ്ലൈകോ ഓണച്ചന്തകള്‍ നടത്തും.

കൂടാതെ, റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് കുറഞ്ഞ നിരക്കില്‍ അരിയും ലഭ്യമാക്കും. നീല കാര്‍ഡുകാര്‍ക്ക് 10 കിലോയും വെള്ള കാര്‍ഡുകാര്‍ക്ക് 15 കിലോയും അരി 10.90 രൂപ നിരക്കില്‍ നല്‍കും. ഇത് ഏകദേശം 53 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടും. 94 ലക്ഷം കാര്‍ഡുകാര്‍ക്ക് 10 കിലോ കെ-റൈസ് 25 രൂപ നിരക്കില്‍ ലഭിക്കും. നിലവില്‍ 29 രൂപയ്ക്ക് നല്‍കുന്ന അരിയാണിത്. 

Leave a Comment

Your email address will not be published. Required fields are marked *