തൃശൂര്‍: പൂരത്തിന്റെ നാട്ടില്‍ വ്യത്യസ്തമായൊരു ഷോപ്പിംഗ് അനുഭവവുമായി നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഒക്ടോബര്‍ 5 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ 9.30ന് പുഴയ്ക്കലില്‍ നെസ്റ്റോയുടെ സ്റ്റാന്റാലോണ്‍ ഷോറൂം വെസ്‌റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.പി.ബഷീര്‍ ഉദ്ഘാടനം ചെയ്യുമെന്ന് നിഷാദ്.പി.ജി, കുഞ്ഞഹമ്മദുള്ള, സനോജ്.സി.വി, സുഗിലാഷ്, റുവെയ്‌സ് ഖാന്‍, അലിനാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇവിടെ ഒന്നരലക്ഷം സ്‌ക്വയര്‍ഫീറ്റിലാണ് ഷോപ്പിംഗ് വിസ്മയം ഒരുക്കിയിരിക്കുന്നത്. വിവിധ ഡിപ്പാര്‍ട്ട്‌മെന്റ്ല്‍ സ്റ്റോറുകള്‍ ഉള്‍പ്പെടുന്ന വിഭാഗങ്ങള്‍, ലോകോത്തര ബ്രാന്‍ഡുകളില്‍ ഇലക്ട്രോണിക്‌സ്, ഫാഷന്‍, ടോയ്‌സ്,ഡിപ്പാര്‍ട്ട്്‌മെന്റല്‍ സ്റ്റോര്‍, ഫ്രൂട്‌സ് ആന്റ് വെജിറ്റബിള്‍, ഹോട്ട് ഫുഡ് തുടങ്ങിയ വൈവിധ്യമാര്‍ന്ന വില്‍പന ശ്രേണിയാണ് നെസ്്‌റ്റോ സാംസ്‌കാരിക നഗരത്തിന് പരിചയപ്പെടുത്തുന്നത്.
വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള നെസ്റ്റോയുടെ 116-ാമത്തെ ഔട്ട്‌ലെറ്റാണിത്.