പത്തനംതിട്ട കോന്നി പയ്യനാമണ്ണില്‍ പാറമടയിലെ അപകടത്തില്‍ ഒരു മരണം. പാറക്കടിയില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു. അപകടത്തില്‍പ്പെട്ട ഒരാളുടെ കാലുകള്‍ പാറക്കെട്ടിനിടയില്‍ കണ്ടിരുന്നു. തുടര്‍ന്ന് ഇവിടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അതിഥി തൊഴിലാളിയാണ് മരിച്ചത്. ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ചായിരുന്നു അപകടം.
മറ്റൊരാള്‍ ഹിറ്റാച്ചിയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി നിഗമനം. രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികളായ ഓപ്പറേറ്റര്‍ അജയ് റായ്, സഹായി മഹാദേശ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. മുകളില്‍ നിന്ന് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. രാത്രിയോടെ തിരച്ചില്‍ നിര്‍ത്തിവെച്ചു.