തൃശ്ശൂർ : തൃശൂർ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാന പ്രകാരം 23.08.2025 തിയ്യതി ശനിയാഴ്ച മുതൽ ചെട്ടിയങ്ങാടി മുതൽ MO റോഡ് വരെയുള്ള പോസ്റ്റ് ഓഫീസ് റോഡിലും, സാഹിത്യ അക്കാദമി റോഡിലും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ One way System പ്രാബല്യത്തിൽ വരുന്നതാണ്. പോസ്റ്റ് ഓഫിസ് റോഡിൽ MO റോഡിൽ നിന്ന് വാഹനങ്ങൾക്ക് ചെട്ടിയങ്ങാടിയിലേക്ക് പോകാവുന്നതും, ചെട്ടിയങ്ങാടിയിൽ നിന്ന് MO റോഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ലാത്തുമാണ്. പോസ്റ്റ് ഓഫീസ് റോഡിൽ ഫ്രൂട്സ് കച്ചവടം നടത്തുന്നവർ വാഹനങ്ങൾ ഒരു വരിയായി നിർത്തി കാലത്ത് 09.00 മണിക്കു മുമ്പായി കയറ്റിറക്കുകൾ നടത്തേണ്ടതാണ്.
സാഹിത്യ അക്കാദമി റോഡിൽ സാഹിത്യ അക്കാദമി ജംഗ്ഷനിൽ നിന്നും ഫൈൻ ആർട്സ് കോളേജ് ജംഗ്ഷനിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളതും, ഫൈൻ ആർട്സ് കോളേജ് ജംഗ്ഷനിൽ നിന്നും സാഹിത്യ അക്കാദമി ജംഗ്ഷനിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ലാത്തതുമാണ്.
One way നിയമ ലംഘനം നടത്തുന്നവർക്കെതിരെ നിയമാനുസരണമുള്ള നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് തൃശൂർ സിറ്റി ട്രാഫിക് എൻഫോഴ്സ്മെൻ്റ് യൂണിറ്റ്
സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു.