പാലക്കാട്: ശക്തമായ ത്രികോണമത്സരം നടന്ന പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനത്തില്‍ നേരിയ ഇടിവ്. 70.51 ശതമാനമാണ് പോളിംഗ്. 2021-ല്‍ പാലക്കാട് മണ്ഡലത്തില്‍ 73.21 ശതമാനമായിരുന്നു പോളിംഗ്. മൂന്ന് ശതമാനത്തില്‍ കൂടുതലാണ് പോളിംഗിലെ കുറവ്. മുനിസിപ്പാലിറ്റിയില്‍ പോളിംഗ് ശതമാനം കൂടി. പാലക്കാട് നഗരസഭാ പരിധിയില്‍ കഴിഞ്ഞ തവണ 65 ശതമാനമായിരുന്ന പോളിംഗ് ഇക്കുറി 70 ശതമാനമായി. വൈകീട്ടായിരുന്നു പോളിംഗ് ശക്തമായത്. പിരായിരി, കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളില്‍ പോളിംഗ് കുറഞ്ഞു. യു.ഡി.എഫിന്റെ വോട്ടുബാങ്കായ പിരായിരി പഞ്ചായത്തില്‍ കഴിഞ്ഞ തവണ 77 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ 69.78 ശതമാനമായി കുറഞ്ഞു. .