തൃശ്ശൂര്‍: പാറമേക്കാവ് ക്ഷേത്രത്തിലെ അഗ്രശാല കത്തിയ സംഭവം ക്രൈം ബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ആവശ്യപ്പെട്ടു. പൊലീസ് എഫ്.ഐ.ആറില്‍ യഥാര്‍ത്ഥ വസ്തുതകളല്ല രേഖപ്പെടുത്തിയത്. എക്സ്പ്ലോസീവ് വിഭാഗമാണ് അന്വേഷിക്കേണ്ടത്.
തെക്കു പടിഞ്ഞാറന്‍ മുറിയിലെ പാള പ്ലേറ്റുകള്‍, വടക്ക് പടിഞ്ഞാറന്‍ മുറിയിലെ വിളക്കുകളും കത്തിയെന്നാണ് എഫ.്ഐ.ആറില്‍ പറയുന്നത്. അതിനൊന്നും ഒരു കേടുപാടും സംഭവിച്ചിട്ടില്ല. ഫൊറന്‍സിക് സംഘം വീണ്ടുമെത്തി പരിശോധിക്കുമെന്ന് പറഞ്ഞിട്ടും വന്നില്ല. വിളക്കിന്റെ തിരി എലി എടുത്തു കൊണ്ടുപോയി പ്ലേറ്റിന് മുകളില്‍ ഇട്ട് തീപിടുത്തം ഉണ്ടായി എന്ന രീതിയിലാണ് മാധ്യമങ്ങള്‍ സംഭവത്തെ ചിത്രീകരിച്ചത്. പൂരം അട്ടിമറിയെ തുടര്‍ന്ന് ചര്‍ച്ചകള്‍ കത്തി നില്ക്കുന്ന സമയത്ത് ഇത്തരമൊരു സംഭവം ഉണ്ടായതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഷോര്‍ട്ട്്് സര്‍ക്യുട്ടിന് യാതൊരു സാധ്യതയും ഇല്ലെന്നും ഭരണസമിതിയോടും പൂരത്തോടും എതിര്‍പ്പുള്ളവരാണ് ഇതിന് പിന്നിലെന്നും രാജേഷ് ആരോപിച്ചു.
അഗ്രശാലയുടെ മുകളിലത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. കഴിഞ്ഞ ഞായറാഴ്ചയാണ് പാറമേക്കാവ് ക്ഷേത്രത്തിലെ അഗ്രശാലയില്‍ തീപിടിത്തം ഉണ്ടായത്. മൂന്ന് യൂണീറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നവരാത്രി ആഘോഷങ്ങള്‍ നടന്ന മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. നൂറിലധികം പേര് താഴത്തെ നിലയില്‍ നില്ക്കുമ്പോള് ആയിരുന്നു തീപിടുത്തം ഉണ്ടായത്.