Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ആന ഇടഞ്ഞോടിയത് കണ്ണിലേക്ക് ലേസര്‍ അടിച്ചതിനാലെന്ന് പാറമേക്കാവ് ദേവസ്വം

തൃശൂര്‍: ഉത്സവപ്പറമ്പുകളില്‍ ലേസര്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് തടയണമെന്ന് പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

തൃശൂര്‍ പൂരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസര്‍ അടിച്ചെന്നും അവര്‍ ആരോപിച്ചു.  ആന ഓടാന്‍ കാരണമിതാണ്. കണ്ണിലേയ്ക്ക് ലേസര്‍ അടിച്ചതോടെ ആനകള്‍ ഓടുകയായിരുന്നു. എഴുന്നള്ളിപ്പില്‍ ആനകളെ ഉപയോഗിക്കുന്നതിന് എതിരുനില്‍ക്കുന്ന സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്നും ദേവസ്വം ആവശ്യപ്പെട്ടു.

ലേസര്‍ അടിച്ചതില്‍ ചില സംഘടനകള്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നതായും ഇവര്‍ പറഞ്ഞു. ആനകളെ എഴുപ്പള്ളിപ്പിക്കുന്നതിനെതിരെ നില്‍ക്കുന്ന സംഘടനകള്‍ ബോധപൂര്‍വം പ്രശ്നമുണ്ടാക്കിയതാണോയെന്ന സംശയിക്കുന്നു. ലേസര്‍ ഉപയോഗിച്ചവരുടെ റീലുകള്‍ നവമാധ്യമങ്ങില്‍ ഉണ്ടെന്നും ഇത്തരം റീലുകള്‍ സഹിതം പൊലീസിന് പരാതി നല്‍കുമെന്നും പാറമേക്കാവ് ദേവസ്വം അറിയിച്ചു.

തൃശൂര്‍ പൂരം എഴുന്നളളിപ്പിന് എത്തിച്ച ഊട്ടോളി രാമന്‍ എന്ന ആനയാണ് വിരണ്ടോടിയത്. ആന ഓടിയതോടെ അല്‍പസമയം സ്ഥലത്ത് പരിഭ്രാന്തി ഉണ്ടായെങ്കിലും ഉടന്‍ തളയ്ക്കുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു

Leave a Comment

Your email address will not be published. Required fields are marked *