കൊച്ചി: രാജ്യം ഐതിഹാസിക നേട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യമായി അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിലാണ് രാഷ്ട്രപതി കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞത്.
വനിതാസംവരണബില്ലും, മുത്തലാഖ് ബില്ലും അവതരിപ്പിക്കാന്‍ കഴിഞ്ഞത് നേട്ടമായി. അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമായി. ഒരു വര്‍ഷത്തിനിടെ പ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനായി. അടിസ്ഥാന സൗകര്യവികസനം റെക്കോര്‍ഡായി. തിരിച്ചടികള്‍ക്കിടയിലും സമ്പദ്‌വ്യവസ്ഥയില്‍ വളര്‍ച്ചയുണ്ടായി. ദാരിദ്ര്യനിര്‍മാര്‍ജനം യാഥാര്‍ഥ്യമായി.
വിജയകരമായ സംഘാടനത്തിലൂടെ ജി-20 ഉച്ചകോടി ലോകരാജ്യങ്ങളുടെ അഭിനന്ദനം നേടി. ജമ്മുകാശ്മീര്‍ പുന:സംഘടിപ്പിച്ചു. സ്വകാര്യമേഖലയെയും പ്രോത്സാഹിപ്പിച്ചു. ദേശീയപാതകളുടെ വികസനവും ചരിത്രനേട്ടമായി. സ്ത്രീകളെ സാമ്പത്തികമായും ശാക്തീകരിച്ചു. നികുതി ഭാരം ഒഴിവാക്കാന്‍ മികച്ച ഇടപെടലുകള്‍ നടത്തി. ചന്ദ്രയാന്‍ വിജയം അഭിമാനകരം. വിലക്കയറ്റം പത്ത് വര്‍ഷത്തിനിടെ അഞ്ച് ശതമാനമായി പിടിച്ചുനിര്‍ത്തി. ലക്ഷണക്കണക്കിന് പേര്‍ക്ക്് ജോലി നല്‍കി. ലോകത്തിലെ അഞ്ച് സാമ്പത്തിക ശക്തികളില്‍ ഒന്നാക്കി ഇന്ത്യയെ മാറ്റും. സാമ്പത്തിക രംഗത്ത് വന്‍ മാറ്റങ്ങള്‍ വരുത്തി. സാമ്പത്തിക അച്ചടക്കം കൈവന്നു. പ്രതിരോധ രംഗത്തും നേട്ടമുണ്ടാക്കി. പി.എം.കിസാന്‍ സമ്മാന്‍ പദ്ധതിയിലൂടെ 2 ലക്ഷം കോടി കര്‍ഷകര്‍ക്ക് നല്‍കി. താങ്ങ് വിലയായി 18 ലക്ഷം കോടി അനുവദിച്ചു. എല്ലാവര്‍ക്കും വികസനം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയെന്നും അവര്‍ പറഞ്ഞു.
Photo Credit: Twitter