Newsskerala

പി.സി ജോര്‍ജ് ബിജെപിയിലേക്ക്

കൊച്ചി: ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്്്് ബി.ജെ.പിയിലേക്ക്്്.
പാര്‍ട്ടിയുമായി കൂടിയാലോചിച്ച് ഒറ്റക്കെട്ടായി തീരുമാനം എടുക്കുകയായിരുന്നുവെന്നും, തീരുമാനം ബി.ജെ.പി നേതാക്കളെ അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ സീറ്റില്‍ മത്സരിക്കുന്ന കാര്യത്തില്‍ ബി.ജെ.പി തീരുമാനമെടുക്കുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. അംഗത്വം എടുത്തുകൊണ്ട് തന്നെ ബി.ജെ.പിയിലേക്ക് ഔദ്യോഗികമായി എത്തണമെന്ന് ജനപക്ഷം സംസ്ഥാന കമ്മിറ്റി കൂടി ആലോചിച്ച തീരുമാനമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ബി.ജെ.പിക്കൊപ്പം തന്നെ ചേര്‍ന്നുനില്‍ക്കുകയായിരുന്നു പി സി ജോര്‍ജ്. പത്തനംതിട്ട ലോക്സഭാ സീറ്റില്‍ പി.സി. ജോര്‍ജ് മത്സരിച്ചേക്കും. 1980, 1982, 1996, 2016 എന്നീ വര്‍ഷങ്ങളില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗമായിരുന്നു പി.സി. ജോര്‍ജ്. 2017-ല്‍ സ്വന്തമായി ജനപക്ഷം എന്ന പാര്‍ട്ടി രൂപവത്കരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *