തൃശൂര്‍: അയ്യന്തോളില്‍ പോലീസ് ബസ് സ്വകാര്യ ബസിന്റെ പിറകിലിടിച്ച് 26 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. വിയ്യൂരില്‍ നിന്ന് പ്രതികളുമായി അയ്യന്തോള്‍ കോടതിലേക്ക് വന്നിരുന്ന പോലീസ് ബസ് സ്വകാര്യ ബസിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. 14 പ്രതികളും, 10 പോലീസുകാരുമാണ് പോലീസ് ബസില്‍ ഉണ്ടായിരുന്നത്. പോലീസ് ബസിലെ ഡ്രൈവര്‍ ഒഴികെയുള്ളവര്‍ക്ക് പരിക്കേറ്റു. തൃശൂര്‍- കോഴിക്കോട് റൂട്ടിലോടുന്ന ശാസ്തയെന്ന സ്വകാര്യ ബസിലെ രണ്ട് യാത്രക്കാര്‍ക്കും നിസാര പരിക്കുണ്ട്. പരിക്കേറ്റ 22 പേര്‍ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയിലും, 4 പേര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയിലും ചികിത്സ തേടി.