കൊച്ചി: സംഘർഷത്തെ തുടർന്ന് നിർത്തേണ്ടി വന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവം 16, 17 തീയതികളിൽ നടക്കും. കലോത്സവത്തിന് പോലീസ് സുരക്ഷയൊരുക്കുവാൻ ഹൈക്കോടതി ഉത്തരവിട്ടു. മാള ഹോളി ഗ്രേയ്സ് കോളേജിൽ കെ.എസ്.യു, എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷത്തെ തുടർന്നാണ് കലോത്സവം പാതിവഴിയിൽ നിർത്തിയത്. ഇനി 18 ഇനങ്ങളിൽ മത്സരങ്ങൾ നടത്തണം.