Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

വടക്കുന്നാഥന് മുന്നില്‍ ലക്ഷദീപം തെളിയിച്ച് പൂരപ്രേമികള്‍

തൃശൂര്‍: ആനയെഴുന്നള്ളിപ്പിലെ അപ്രായോഗികമായ ഹൈക്കോടതി നിര്‍ദേശം സ്‌റ്റേ ചെയ്ത സുപ്രീംകോടതിയുടെ ഇടപെടലില്‍ ആഹ്ലാദിച്ച് വടക്കുന്നാഥന് മുന്നില്‍ ലക്ഷദീപം തെളിയിച്ച് പൂരപ്രേമികള്‍. പൂരങ്ങളുടെ നാഥനായ വടക്കുന്നാഥനെ സംപ്രീതനാക്കാനായിരുന്നു മണ്ഡലപൂജാ ദിനത്തില്‍ തന്നെ ലക്ഷദീപം സമര്‍പ്പണം നടത്തിയത്. പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുടെ നേതൃത്വത്തിലായിരുന്നു ലക്ഷദീപം തെളിയിക്കല്‍ വഴിപാട്. നൂറുകണക്കിന് ഭക്തരും, പൂരപ്രേമിസംഘം ഭാരവാഹികളും, പൂരം- ഉത്സവസംഘാടകരും ദീപം തെളിയിക്കാനെത്തി. മണ്ഡലപൂജ ദിനത്തില്‍ ഇതാദ്യമായാണ് വടക്കുന്നാഥക്ഷേത്രത്തില്‍ ലക്ഷദീപം പ്രഭ ചൊരിയുന്നത്. 


Leave a Comment

Your email address will not be published. Required fields are marked *