തൃശൂര്‍ : ത്രിപുര ഉള്‍പ്പെടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ ഉജ്ജ്വല വിജയം വികസനത്തിന് അനുകൂലമായ ജനവിധിയെന്ന് ബിജെപി ദേശീയ വക്താവ് പ്രകാശ് ജാവ്‌ദേക്കര്‍.സിപിഎം ഭരണത്തില്‍ വികസനം മുരടിച്ച കേരളത്തിന് ത്രിപുരയിലുണ്ടായ മാറ്റം മാതൃകയാണ്. കോണ്‍ഗ്രസ് തുടര്‍ച്ചയായി അധികാരത്തിലിരുന്ന സംസ്ഥാനങ്ങളില്‍ വന്‍ അഴിമതി നടത്തി.അതുകൊണ്ടാണ് അവരെ ജനം കൈയൊഴിഞ്ഞത്. തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നഗരത്തില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ് പി.സുധീര്‍, മേഖലാ പ്രസിഡണ്ട് വി.ഉണ്ണികൃഷ്ണന്‍,ജനറല്‍ സെക്രട്ടറി രവികുമാര്‍ ഉപ്പത്ത്, ജില്ലാ പ്രസിഡണ്ട് കെ.കെ.അനീഷ് കുമാര്‍,ജനറല്‍ സെക്രട്ടറിമാരായകെ.ആര്‍.ഹരി,ജസ്റ്റിന്‍ ജേക്കബ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.