Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കോർപ്പറേറ്റുകളെ പാർട്ണർമാരാക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ ക്കെതിരെ അന്തിമ പോരാട്ടത്തിന് തയ്യാറാക്കുക:രമേശ് ചെന്നിത്തല

തൃശൂർ : തൊഴിലാളി സമൂഹത്തെ മറന്നുകൊണ്ട്, തൊഴിൽ നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ഭരണം നടത്തുന്ന സംസ്ഥാന കേന്ദ്ര സർക്കാരുകൾക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് ഐഎൻറ്റിയുസി നേതൃത്വം നൽകുമെന്ന് രമേശ് ചെന്നിത്തല. മിനിമം കൂലി ഉറപ്പുവരുത്താതെ, തൊഴിൽ ദിനങ്ങൾ വെട്ടിക്കുറയ്ക്കുന്ന പിണറായി സർക്കാരിന്റെ നടപടികൾക്കെതിരെ പൊതുസമൂഹത്തെ അണിനിരത്തിക്കൊണ്ട് ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐഎൻറ്റിയുസി തൃശ്ശൂർ ജില്ലാ നേതൃത്വ സമ്മേളനം റീജണൽ തിയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല.

   ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ, സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് മുൻ ജില്ലാ ചെയർമാൻ എം പി വിൻസന്റ്, ഷാജി കോടങ്കണ്ടത്ത്,  മേരി ജോളി,ആന്റണി കുറ്റൂക്കാരൻ, ടി എൻ കൃഷ്ണൻ, വി എ ഷംസുദ്ദീൻ, എ ടി ജോസ്, കെ എൻ നാരായണൻ, ജോൺസൺ ആവോക്കാരൻ,എം ആർ രവീന്ദ്രൻ, സുരേഷ് മമ്പറത്ത്, കെ കെ പ്രകാശൻ, സോമൻ മുത്രത്തിക്കര  തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *