Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുമെന്ന് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും തന്നെ ഉറപ്പ് നൽകി:  രാജീവ് ചന്ദ്രശേഖർ

തൃശ്ശൂർ: സഭാ അധികൃതർ കന്യാസ്ത്രീകളുടെ വിഷയം ശ്രദ്ധയിൽപ്പെടുത്തി സഹായ അഭ്യർത്ഥിച്ച ആ സമയം മുതൽ ഇന്നുവരെ  പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ആവശ്യമായ എല്ലാ കാര്യങ്ങളും ബിജെപി ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കന്യാസ്ത്രീകൾക്ക് നീതി കിട്ടുമെന്ന് അദ്ദേഹം തന്നെ ഉറപ്പ് നൽകി. ഛത്തീസ്ഗഡ് സർക്കാർ കന്യാസ്ത്രീകളുടെ ജാമ്യത്തെ കോടതിയിൽ എതിർക്കില്ലന്നുള്ള ഉറപ്പും ലഭിച്ചിട്ടുണ്ട് . വിഷയത്തെ രാഷ്ട്രീയവത്കരിക്കാൻ ബിജെപി ആഗ്രഹിക്കുന്നില്ല. മലയാളികൾ എവിടെ പ്രശ്നത്തിൽ അകപ്പെട്ടാലും ബിജെപി അവരുടെ സഹായവുമായി എത്തും. അത് വോട്ടോ മതമോ രാഷ്ട്രീയമോ നോക്കിയല്ല. ഛത്തീസ്ഗഡിൽ സംഭവിച്ചത് ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിൽ ഉണ്ടായ സംഭവങ്ങളാണ്. ഛത്തീസ്ഗഡിലും ജാർഖണ്ഡിലും ചില പ്രത്യേക സാഹചര്യങ്ങൾ ഉണ്ട്. മതപരിവർത്തനം അവിടെ സെൻസിറ്റീവ് ആയ വിഷയമാണ്.

1968-ൽ പാസാക്കിയ നിയമപ്രകാരം മതപരിവർത്തനം അവിടെ കുറ്റകരമാണ്. ഈ നിയമങ്ങളൊക്കെ ബിജെപി രൂപംകൊള്ളുന്നതിനും മുൻപ് കോൺഗ്രസ് സൃഷ്ടിച്ചതാണ്. അവിടുത്തെ നിയമങ്ങൾ പാലിക്കാനാണ് സർക്കാർ സംവിധാനങ്ങൾ ശ്രമിച്ചത്. അതോടൊപ്പം ഛത്തീസ്ഗഡിൽ ഒരു ജില്ല വിട്ട് മറ്റൊരു ജില്ലയിലേക്ക് പോലും ആദിവാസി കുട്ടികളെ കൊണ്ടുപോകണമെങ്കിൽ പ്രൈവറ്റ് റിക്രൂട്ട്മെന്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അതും നടന്നിട്ടില്ലെന്ന് മനസ്സിലാകുന്നു. അതിന്റെ ഭാഗമായാണ് ചില നടപടികൾ ഉണ്ടായത്. ഇനിയിപ്പോൾ ജുഡീഷ്യൽ നടപടികളാണ്. പോലീസ് ജാമ്യത്തെ കോടതിയിൽ എതിർക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്ന് പോയ എംപിമാർ കോടതിക്ക് പുറത്തുണ്ടാക്കിയ ബഹളം കാരണമാണ് കോടതി പോലും കേസ് പരിഗണിക്കാൻ തയ്യാറാവാതെ മറ്റൊരു കോടതിയിലേക്ക് മാറ്റിയത്. ഇത് ഒരു സെൻസിറ്റീവ് വിഷയമാണ്. രാഷ്ട്രീയ നാടകത്തിനായി ഈ വിഷയത്തെ ഉപയോഗിക്കരുത് എന്ന് ബിജെപി നേരത്തെ തന്നെ ആവശ്യപ്പെട്ടതാണ്. ഇവിടെ നിന്ന് പോയി ജയിലിന് മുമ്പിലും പലരും രാഷ്ട്രീയ നാടകം കളിക്കുന്നു. കന്യാസ്ത്രീകൾക്ക് നീതി ലഭിക്കാൻ നിയമപരമായ ചില നടപടികൾ ഉണ്ട്. അത് നടക്കുന്നുണ്ട്. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും സ്വീകരിച്ച നടപടികളെപ്പറ്റി ബ്രീഫ് ചെയ്യാനാണ് താൻ എത്തിയത്. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുവരെ അവർക്കൊപ്പം ബിജെപി ഉണ്ടാകും. ഛത്തീസ്ഗഡ് ഒരു ജനാധിപത്യ ഭരണനിലനിൽക്കുന്ന സംസ്ഥാനമാണ്. അവിടുത്തെ നിയമങ്ങൾ നടപ്പിലാക്കാനാണ് അവർ ശ്രമിക്കുന്നത്. പോലീസ് ആവശ്യപ്പെട്ട രേഖകൾ ഇല്ലെന്ന് കണ്ടപ്പോഴാണ് ജാമ്യം ഇല്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. ജുഡീഷ്യൽ സംവിധാനത്തെ വിശ്വസിക്കുക എന്നതാണ് ഇതിൽ ആദ്യം ചെയ്യേണ്ടത്. സംസ്ഥാന സർക്കാരും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഉൾപ്പെടെ ജാമ്യത്തെ എതിർക്കില്ലെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കന്യാസ്ത്രീകളുടെ ജാമ്യത്തിൽ ഇതുവരെ വാദം നടന്നിട്ടില്ല. അതിന് കാരണം കേരളത്തിൽ നിന്ന് പ്രതിഷേധവുമായി പോയ ആളുകൾ ഉണ്ടാക്കിയ പ്രശ്നങ്ങളാണ്. 2013-ൽ ഛത്തീസ്ഗഡ് അസംബ്ലി പാസാക്കിയ നിയമമാണ് പ്രൈവറ്റ് പ്ലേസ്മെന്റ് രജിസ്ട്രേഷൻ. ആ നിയമപ്രകാരമുള്ള രേഖകൾ കൈവശം ഇല്ലായിരുന്നു എന്നതും പ്രശ്നമായിരുന്നു. കന്യാസ്ത്രീകളെ സഹായിക്കാനാണ് കോൺഗ്രസ് എംപിമാരുടെ ശ്രമം എങ്കിൽ അതിന് നിയമപരമായി സഹായിക്കുകയാണ് വേണ്ടത്. അതല്ലാതെ ജയിലിനും കോടതിക്കും മുമ്പിൽ പോയി പ്രതിഷേധിച്ചിട്ട് കാര്യങ്ങൾ വഷളാക്കാമെന്നല്ലാതെ മറ്റു പ്രയോജനമില്ല. പാർട്ടിയുടെ ഇപ്പോഴത്തെ ലക്ഷ്യം കന്യാസ്ത്രീകളെ ജാമ്യത്തിൽ ഇറക്കി നാട്ടിലേക്ക് മടക്കി കൊണ്ടുവരുക എന്നതാണ്. ആർ സഹയം അഭ്യർത്ഥിച്ചാലും നൽകുക എന്നത് ബിജെപിയുടെ ഡിഎൻഎ ആണ്.

2022-ൽ കേരളത്തിലും മനുഷ്യകടത്തിന് എതിരായി കന്യാസ്ത്രീകൾക്കെതിരെ കേസെടുത്തിരുന്നു. അതായത്, ഇതൊക്കെ നിയമപരമായി നടക്കുന്ന ചില സംഗതികളാണ്. അല്ലാതെ രാഷ്ട്രീയവത്കരിച്ചു വിഷയം വഷളാക്കിയിട്ട് കാര്യമില്ല, രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *