തൃശൂര്‍: തെക്കേഗോപുരനടയില്‍ വാദ്യമേളത്തിന്റെ അകമ്പടിയില്‍
നെറ്റിപട്ടവും, ആലവട്ടവുമായി പതിനഞ്ചു പേരെ അണിനിരത്തി പ്രതീകാത്മക പൂരം അരങ്ങേറി. പൂരം എഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പൂരോത്സവ സംരക്ഷണ കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പ്രതീകാത്മപൂരം. ആനകള്‍ നില്‍ക്കുന്ന ദൂരം അളന്നും, കാണികളെ മാറ്റിയും കര്‍ശന നിയന്ത്രണങ്ങളെ പരിഹസിച്ചുകൊണ്ടായിരുന്നു പ്രതീകാത്മക പൂരം നടത്തിയത്.
പൈതൃകം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ അണിചേരണമെന്ന് പൂരപ്രേമി സംഘം ആവശ്യപ്പെട്ടു. തൃശൂര്‍ പൂരത്തെ അട്ടിമറിക്കാനുള്ള വിദേശശക്തികളുടെ നീക്കമാണ് പുതിയ നിയന്ത്രണങ്ങള്‍ക്ക് പിന്നിലെന്ന് പൂരപ്രേമിസംഘം ആരോപിച്ചു.
പ്രതീകാത്മക സമരത്തിന് വിനോദ് കണ്ടേംകാവില്‍, നന്ദന്‍ വാകയില്‍, ബൈജു താഴേക്കാട്ട്, പി.വി.അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. .