രാഷ്ട്രീയമായ വേട്ടയാടൽ എന്ന് കോൺഗ്രസും പ്രതിപക്ഷവും
രാഹുലിനെ അയോഗ്യനാക്കിയ നടപടിയിൽ ഒന്നിച്ച് പ്രതിഷേധവുമായി പ്രതിപക്ഷം
രാഹുലിന് പിന്തുണയുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യ മന്ത്രി പിണറായി വിജയൻ, എം എ ബേബി, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ
എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത് നിയമപരമായ നടപടി എന്ന് ബിജെപി. രാഹുൽ ഗാന്ധിക്ക് മാത്രമായി പ്രത്യേക പരിഗണന നൽകാൻ സാധിക്കില്ല
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ നേരിടുന്നത് തടയണമെന്ന ആവശ്യവുമായി കോൺഗ്രസ് ഉൾപ്പെടെ 14 പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് സുപ്രീംകോടതിയിൽ ഹർജി നൽകി. ഹർജി അടുത്തമാസം കോടതി പരിഗണിക്കും
പിന്നോക്ക സമുദായങ്ങളെ രാഹുൽ അപമാനിച്ചു എന്ന പ്രചാരണവുമായി ബിജെപി
സെഷൻസ് കോടതി രാഹുലിന്റെ അപ്പീൽ തള്ളിയാൽ വയനാട്ടിൽ ഉടൻ ഉപതെരഞ്ഞെടുപ്പ്
അപ്പീൽ നൽകാൻ 5 മുതിർന്ന അഭിഭാഷകരുടെ പാനലിനെ ചുമതലപ്പെടുത്തി കോൺഗ്രസ്
ഒരു വ്യക്തിക്ക് പിന്നാലെ പോകാതെ കോൺഗ്രസ്സിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്ന് എ. കെ ആൻറണിയുടെ മകൻ അനിൽ ആൻറണിയുടെ ട്വീറ്റ്. ഒരു വ്യക്തിയുടെ വിഡ്ഢിത്തരങ്ങളിലും അബദങ്ങളിലും പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും അനിൽ
കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക്്് എം പി സ്ഥാനം നഷ്ടമായി. രാഹുലിനെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കി. സൂററ്റ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ എം പി സ്ഥാനത്തിന് ഇന്നലെ മുതല്‍ അയോഗ്യനാണെന്നാണ് വിജ്ഞാപനം.
ജോയിന്റ് സെക്രട്ടറി പി സി ത്രിപാഠി ഒപ്പുവച്ചുകൊണ്ടുള്ള വിജ്ഞാപനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിംഗിനായാണ് വിജ്ഞാപനം. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ എട്ട് അനുസരിച്ചാണ് രാഹുലിനെ എം പി സ്ഥാനത്തിന് അയോഗ്യനാക്കിയിരിക്കുന്നതെന്ന് വിജ്ഞാപനത്തിലൂടെ ലോക്സഭാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. മേല്‍ക്കോടതിയില്‍ നിന്നും സ്റ്റേ ലഭിച്ചില്ലെങ്കില്‍ രാഹുലിന് 8 വര്‍ഷം മത്സരിക്കാനാകില്ല.
വിവാദങ്ങള്‍ക്കിടെ രാഹുല്‍ ഇന്ന് സഭയിലെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ലമെന്റ് പ്രക്ഷുബ്ധമായതിന് പിന്നാലെയാണ് ലോക്സഭ നിര്‍ണായകമായ ഉത്തരവ് പുറത്തിറക്കിയിരുന്നത്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം
മോദി സമുദായത്തെക്കുറിച്ചുള്ള പരാമര്‍ശത്തിനെതിരെയാണ് രാഹുല്‍ ഗാന്ധിയ്ക്ക് സൂററ്റ് കോടതി തടവ് ശിക്ഷ വിധിച്ചത്. 2019 തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിയില്‍, ‘എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപേര് വന്നത് എങ്ങനെ?’ എന്ന് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കേസ്. ബി.ജെ.പി എം.എല്‍.എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഐ,പി,സി സെക്ഷന്‍ 499, 500 പ്രകാരമാണ് രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തത്. രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയുമാണ് കേസില്‍ രാഹുല്‍ ഗാന്ധിക്ക് ശിക്ഷ വിധിച്ചത്. അപ്പീല്‍ നല്‍കുന്നതിനായി 30 ദിവസത്തെ സമയം നല്‍കി ജാമ്യം അനുവദിച്ചിട്ടുണ്ട്.
ഈ വിധിയില്‍ രാഹുല്‍ ഗാന്ധിക്ക് മേല്‍കോടതിയില്‍ അപ്പീല്‍ പോകാം. മേല്‍ക്കോടതി ശിക്ഷ ഇളവ് ചെയ്യുകയോ, നടപടി സ്റ്റേ ചെയ്യുകയോ ചെയ്തില്ലെങ്കില്‍ വയനാട് ഉപതെരഞ്ഞെടുപ്പിലേക്ക് കടക്കും.