Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

അരിക്കൊമ്പൻ ദൗത്യത്തിന് ഹൈക്കോടതിയുടെ സ്റ്റേ….

ഹൈക്കോടതിവിധി മാനിച്ച് ദൗത്യം നിർത്തിവയ്ക്കുന്നതായി വനമന്ത്രി എ.കെ ശശീന്ദ്രൻ തിരുവനന്തപുരത്ത് അറിയിച്ചു. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരമൊരു നേടിയെടുത്തത് എന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. ഉത്തരവ് മനുഷ്യത്വരഹിതവും നിരാശാജനകവുമാണെന്നും അദ്ദേഹം പറഞ്ഞു. പെരിയാർ കടുവ സങ്കേതത്തിൽ വിട്ടയക്കാൻ 2017ൽ പദ്ധതി തയ്യാറാക്കിയിരുന്നു എങ്കിലും സങ്കേതത്തിന് ചുറ്റും താമസിക്കുന്ന ആളുകളിൽ നിന്നുള്ള ശക്തമായ എതിർപ്പിനെ തുടർന്ന് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു……. READ MORE….

കൊച്ചി: രണ്ട് മാസത്തോളം നീണ്ട തയ്യാറെടുപ്പിന് ശേഷം വനംവകുപ്പ് ചിന്നക്കനാലിൽ ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം ഹൈക്കോടതി ഇന്ന് രാത്രി നടന്ന പ്രത്യേക സിറ്റിങ്ങിന് ശേഷം സ്റ്റേ ചെയ്തു.

മൃഗങ്ങൾക്കെതിരെയള്ള ക്രൂരത സംബന്ധിച്ച് ഹൈക്കോടതിയിൽ നിലനിന്നിരുന്ന ഒരു കേസിന്റെ രണ്ട് അമ്മിക്കസ് ക്യൂറിമാരാണ് അരിക്കൊമ്പൻ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇന്ന് രാത്രി 8 മണി മുതൽ 9.20 വരെ വിഷയം പരിഗണിച്ച ജഡ്ജിമാരായ ജയശങ്കരൻ നമ്പ്യാരും വിജു എബ്രഹാമും ശാന്തൻപാറ – ചിന്നക്കനാൽ മേഖലയിൽ ഭീതി പടർത്തുന്ന ആനയെ മയക്കുവെടിവെച്ച് പിടിച്ച് നാല് കുംങ്കി ആനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി മലയാറ്റൂർ ഡിവിഷനിലെ കോടനാട് ആന സങ്കേതത്തിലേക്ക് മാറ്റുവാനുള്ള ദൗത്യം 29 വരെ നിർത്തി വയ്ക്കാൻ കോടതി ഉത്തരവിറക്കിയത്.

ഹൈക്കോടതിവിധി മാനിച്ച് ദൗത്യം നിർത്തിവയ്ക്കുന്നതായി വനമന്ത്രി എ.കെ ശശീന്ദ്രൻ തിരുവനന്തപുരത്ത് അറിയിച്ചു. വെള്ളിയാഴ്ച കോട്ടയത്ത് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നുണ്ട് എന്നും കോടതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ആനയെ കോടനാട്ടേക്ക് മാറ്റരുത് എന്ന മറ്റൊരു ഹർജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മൃഗസംരക്ഷണ സംഘടനയാണ് ഈ ഹർജി നൽകിയിട്ടുള്ളത്. ആനയെ റേഡിയോ കോളർ ഘടിപ്പിച്ച് ഉൾകാട്ടിൽ വിടുന്നത് പരിഗണിച്ചുകൂടെ എന്ന് വ്യാഴാഴ്ച രാത്രി ഹർജി പരിഗണിക്കവെ ജഡ്ജിമാർ ആരാഞ്ഞിരുന്നു. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ആനയെ പിടികൂടി കോടനാട്ടേക്ക് മാറ്റുന്നത് എന്ന് വനംവകുപ്പ് സർക്കാരിനെ അറിയിച്ചു. കൂടുതൽ വാദങ്ങൾ 29ന് ഉന്നയിക്കാമെന്ന് കോടതി പറഞ്ഞു.

ചിന്നക്കനാൽ മേഖലയിൽ നിന്ന് പിടികൂടി അരിക്കൊമ്പനെ 925 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പെരിയാർ കടുവ സങ്കേതത്തിൽ വിട്ടയക്കാൻ 2017ൽ പദ്ധതി തയ്യാറാക്കിയിരുന്നു എങ്കിലും സങ്കേതത്തിന് ചുറ്റും താമസിക്കുന്ന ആളുകളിൽ നിന്നുള്ള ശക്തമായ എതിർപ്പിനെ തുടർന്ന് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. കൊമ്പനെ പിടികൂടി കോടനാട്ടേക്ക് മാറ്റുന്നതിൽ ഹൈക്കോടതി കണിശമായ നിലപാട് സ്വീകരിക്കുകയാണ് എങ്കിൽ ശാന്തൻപാറ – ചിന്നക്കനാൽ മേഖലകളിൽ വലിയ ജനകീയ പ്രക്ഷോഭത്തിന് അത് വഴി ഒരുങ്ങും.

ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരമൊരു നേടിയെടുത്തത് എന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. ഉത്തരവ് മനുഷ്യത്വരഹിതവും നിരാശാജനകവുമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *