കൊച്ചി: ഓപ്പറേഷന് നുംകൂര്‍ എന്ന പേരില്‍ രാജ്യവ്യാപകമായി കസ്റ്റംസിന്റെ പരിശോധന തുടങ്ങി. രാവിലെ എട്ടര മുതലാണ് പരിശോധന തുടങ്ങിയത്. നിരവധി ആഡംബര വാഹനങ്ങള്‍ പിടിച്ചെടുത്തു., നടന് ദുല്‍ഖര്‍ സല്‍മാന്റെയും പൃഥിരാജിന്റെയും കൊച്ചിയിലെ വീട്ടില്‍ പരിശോധന നടത്തി. ഭൂട്ടാന് വഴി ആഡംബര കാറുകള്‍ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പരിശോധന. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന.
സംസ്ഥാനത്തെ വിവിധ കാര്‍ ഷോറൂമുകളിലും കസ്റ്റംസ് പരിശോധന നടത്തുണ്ട്. മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ചാണ് പരിശോധന. 8 തരം കാറുകളാണ് നികുതിവെട്ടിച്ച് ഇന്ത്യയില്‍ എത്തിച്ചത് എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഭൂട്ടാനില്‍ നിന്നുള്ള വാഹനങ്ങള്‍ ആദ്യം ഹിമാചലില്‍ രജിസ്റ്റര്‍ ചെയ്യും. അവിടെ നിന്ന് ഇന്ത്യയിലെ പല ഭാഗത്തായി എത്തിക്കുന്നത് രീതി. പീന്നീട് നമ്പര്‍ മറ്റും എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനായി മലപ്പുറം കേന്ദ്രീകരിച്ച് വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്്.
പ്ൃഥ്വരാജ് ലാന്‍ഡ് റോവര്‍ വാഹനം വാങ്ങിയതായി സംശയിക്കുന്നു. വീട്ടില്‍ നിന്ന്് കാര്‍ കണ്ടെത്തിയില്ല. വാഹനം കണ്ടെത്താന്‍ ശ്രമം നടത്തിവരുന്നു.
റെയ്ഡ് പൃഥ്വിരാജിന്റെയും ദുല്‍ഖറിന്റെയും വീടുകളിലും പരിശോധന
