ദില്ലി: പതിനൊന്നാം തവണയും പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എം.പി.സി). യോഗത്തില്‍ 4:2 എന്ന ഭൂരിപക്ഷത്തോടെ പലിശ നിരക്ക് കുറക്കില്ലെന്ന നിലപാട് എടുക്കുകയായിരുന്നു എം.പി.സി. പണപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നത്‌കൊണ്ടാണ് പലിശ കുറയ്ക്കാത്തതിന്റെ കാരണമായി ചൂണ്ടികാണിച്ചിരിക്കുന്നത്
പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആര്‍.ബി.ഐയുടെ മോശം വീക്ഷണത്തിന് കാരണം തുടര്‍ച്ചയായി ഉയര്‍ന്ന ഭക്ഷ്യവില കയറ്റമാണ് എന്ന് മാധ്യമംഗോള്‍ഡ് സംസാരിക്കവെ ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.