തൃശ്ശൂര്‍: കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡോ. ആര്‍എല്‍വി രാമകൃഷ്ണന്‍ അറിയിച്ചു. പലവിധ അധിക്ഷേപങ്ങളെ അതിജീവിച്ചാണ് താന്‍ മുന്നോട് പോകുന്നത്. കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കുന്ന സമയം മുതല്‍ നിറത്തിന്റെയും കുലത്തെയും പറ്റിയുള്ള അധിക്ഷേപം നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതാദ്യമായല്ല കലാമണ്ഡലം സത്യഭാമ തന്നെ അധിക്ഷേപിക്കുന്നത്. താന്‍ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തില്‍ പി.എച്ച്.ഡി എടുക്കുന്നതിലും ഇവര്‍ക്ക് താല്പര്യമില്ലായിരുന്നു. ഇങ്ങനെയുള്ള വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത് എന്ന് അദ്ദേഹം പ്രതികരിച്ചു.
1996ലാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ നിന്ന്് മോഹിനിയാട്ടം പഠിച്ചിറങ്ങിയത്്
നാല് വര്‍ഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കഴിഞ്ഞതിനു ശേഷം എം.ജി യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.എ.മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായി. തുടര്‍ന്ന്്് കേരള കലാമണ്ഡലത്തില്‍ നിന്ന് പെര്‍ഫോമിങ്ങ് ആര്‍ട്സില്‍ എം.ഫില്‍ ടോപ്പ് സ്‌കോറര്‍ ആയി കലാമണ്ഡലത്തില്‍ തന്നെ മോഹിനിയാട്ടത്തില്‍ പി.എച്ച്.ഡി പൂര്‍ത്തിയാക്കി. യു.ജി.സിയുടെ അസിസ്റ്റന്റ് പ്രൊഫസര്‍ ആകുന്നതിനുള്ള നെറ്റ് പരീക്ഷയും വിജയിച്ച ഡോ.ആര്‍.എല്‍.വി. രാമകൃഷ്ണനെ ദൂരദര്‍ശന്‍ കേന്ദ്രം എ ഗ്രേഡഡ് ആര്‍ട്ടിസ്റ്റായി തിരഞ്ഞെടുത്തിരുന്നു. 15 വര്‍ഷത്തിലധികമായി കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലും ആര്‍.എല്‍.വി കോളേജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും പ്രവര്‍ത്തിച്ചു.