തന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നായിരുന്നു സജി ചെറിയാന്‍ മാധ്യമങ്ങളെ അറിയിച്ചത്. പരസ്യമായി തെറ്റ് ഏറ്റുപറയാന്‍ സജി ചെറിയാന്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ അംഗങ്ങള്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചതോടെ തനിക്ക് തെറ്റ് പറ്റിയെന്ന് പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിൽ തുറന്നുപറയാന്‍ സജി നിര്‍ബന്ധിതനാകുകയായിരുന്നു
മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാൻ എംഎൽഎയായി തുടരുമെന്നും കോടിയേരി പറഞ്ഞു
ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടറോടിച്ചത് വിനയായി, സജി ചെറിയാന്‍ പിഴയൊടുക്കേണ്ടിവരും
കൊച്ചി: സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചത് ഉചിതമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇന്ന് നടന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.
സജി പറഞ്ഞതെല്ലാം ശരിയായിരുന്നെങ്കില്‍ പിന്നെ അദ്ദേഹം രാജിവെക്കേണ്ട എന്ന നിലപാടല്ലേ പാര്‍ട്ടി പറയുകയെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് സംസാരിച്ച കൂട്ടത്തില്‍ ചില തെറ്റുപറ്റിയിട്ടുണ്ട് എന്ന് അദ്ദേഹം തന്നെ പരസ്യമായി പറഞ്ഞല്ലോവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. പുതിയ മന്ത്രിയുടെ കാര്യമോ മന്ത്രിസഭാ വികസനമോ ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ല. ഭരണഘടന അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. തന്റെ പ്രസംഗത്തില്‍ ചില വീഴ്ചകള്‍ സംഭവിച്ചുവെന്ന് മനസ്സിലാക്കിയ സജി ചെറിയാന്‍ പെട്ടെന്ന് തന്നെ രാജിവെക്കാന്‍ സന്നദ്ധമായി. ഉന്നതമായ ജനാധിപത്യ മൂല്യമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. ഒരു മാതൃക കൂടിയാണ് അദ്ദേഹം സ്വീകരിച്ചത്. ഈ സംഭവം ദൂരവ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും രാജിവെച്ചതോടെ ആ പ്രശ്നങ്ങളെല്ലാം ഇപ്പോള്‍ അപ്രസക്തമായിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
എന്നാല്‍ തന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നായിരുന്നു സജി ചെറിയാന്‍ മാധ്യമങ്ങളെ അറിയിച്ചത്. പരസ്യമായി തെറ്റ് ഏറ്റുപറയാന്‍ സജി ചെറിയാന്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ അംഗങ്ങള്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചതോടെ തനിക്ക് തെറ്റ് പറ്റിയെന്ന് പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിൽ തുറന്നുപറയാന്‍ സജി നിര്‍ബന്ധിതനാകുകയായിരുന്നു.
ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടറോടിച്ചത് വിനയായി, സജി ചെറിയാന്‍ പിഴയൊടുക്കേണ്ടിവരും
ഭരണഘടനയെ വെല്ലുവിളിച്ച് പ്രസംഗിച്ചതിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജിവെച്ച ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്‍ ഹെല്‍മെറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ചത് വിനയായി. നിയമലംഘനം ചൂണ്ടിക്കാട്ടി മുന്‍ എം.എല്‍.എ പി.സി.ജോര്‍ജ്ജിന്റെ മകനും ജില്ലാ പഞ്ചായത്തംഗവുമായ ഷോണ്‍ ജോര്‍ജ് പോലീസില്‍ പരാതി നല്‍കി.
മോട്ടോര്‍ വെഹിക്കിള്‍ ആക്ട് സെക്ഷന്‍ 194 ഡി പ്രകാരം 500 രൂപ സജി ചെറിയാന്‍ പിഴ അടയ്ക്കണം. അല്ലെങ്കില്‍, താന്‍ കേസുമായി മുന്നോട്ടു പോകുമെന്നും ഷോണ്‍ അറിയിച്ചു.
കോട്ടയത്ത് ഇന്ധന വില വര്‍ധനയ്‌ക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടയില്‍ പോലും ഹെല്‍മറ്റ് വയ്ക്കാത്തതിന് പെറ്റി ഒടുക്കേണ്ടി വന്നിട്ടുണ്ടെന്നും ഷോണ്‍ പറഞ്ഞു. അതുകൊണ്ട് തന്നെയാണ് ഹെല്‍മറ്റ് ഇല്ലാതെ മുന്‍ മന്ത്രി വാഹനമോടിച്ചതിലെ നിയമപ്രശ്‌നം ചൂണ്ടിക്കാട്ടിയതെന്നും ഷോണ്‍ വ്യക്തമാക്കി