Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ പട്ടിക:കണ്ണൂര്‍ വി.സിയുടെ ശുപാര്‍ശ  ഗവര്‍ണര്‍  മടക്കി

ഗവര്‍ണറെ മറികടന്നു കഴിഞ്ഞ വര്‍ഷം നടത്തിയ നോമിനേഷനുകള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയില്ലാതെ സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ചത് ചോദ്യം ചെയ്തായിരുന്നു അന്നത്തെ ഹര്‍ജി

കൊച്ചി : കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ ശുപാര്‍ശ  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മടക്കി. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ പട്ടികയാണ് മടക്കിയത്. 72 ബോര്‍ഡുകളിലേക്കുള്ള പട്ടികയാണ് വി.സി. നല്‍കിയിരുന്നത്. എന്നാല്‍ ചട്ട ലംഘനമാണെന്നും  നോമിനേഷന്‍ നടത്താന്‍ സര്‍വകലാശാലക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ നിലപാടെടുത്തത്. ഗവര്‍ണക്ക് അപേക്ഷ നല്‍കുകയും അദ്ദേഹം അത് അനുവദിച്ച് വി.സിക്ക് തിരിച്ച് അയക്കുകയുമായിരുന്നു കീഴ്‌വഴക്കം. ഇത് ഇത്തവണ പാലിക്കപ്പെട്ടില്ല. വി.സിയോട് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ വിശദീകരണവും തേടിയിട്ടുണ്ട്.

ഗവര്‍ണറെ മറികടന്നു കഴിഞ്ഞ വര്‍ഷം നടത്തിയ നോമിനേഷനുകള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയില്ലാതെ സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ചത് ചോദ്യം ചെയ്തായിരുന്നു അന്നത്തെ ഹര്‍ജി. ചാന്‍സലറുടെ അനുമതി ഇല്ലാതെയുള്ള നിയമനം ചട്ടവിരുദ്ധമാണെന്നാണ് അന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ക്ക് ആണെന്ന ഗവര്‍ണറുടെ സത്യവാങ്ങ്മൂലം അംഗീകരിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

Leave a Comment

Your email address will not be published. Required fields are marked *