തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിന് ആയിരങ്ങള്‍ സാക്ഷി. തിരുവമ്പാടി വിഭാഗമാണ് ആദ്യം വെടിക്കെട്ടിന് തിരികൊളുത്തിയത്. മാനത്ത് നിന്ന് വര്‍ണ്ണമഴ പെയ്തിറങ്ങിയത് ആയിരങ്ങള്‍ക്ക്് ആനന്ദക്കാഴ്ചയായി. തിരുവമ്പാടിയുടെ കൂട്ടപ്പൊരിച്ചില്‍ 2 മിനിറ്റും, പാറമേക്കാവിന്റെ നാല് മിനിറ്റും നീണ്ടു. ഓലപ്പടക്കം, ഗുണ്ട്, ഡൈന, അമിട്ട് എന്നിവ ചേര്‍ന്നതാണ് വെടിക്കെട്ടിന്റെ പ്രധാന ഇനമായ കൂട്ടപ്പൊരിച്ചില്‍. കൂട്ടപ്പൊരിച്ചിലിന്റെ ശബ്ദഘോഷത്തിന് ശേഷം മാനത്ത് വര്‍ണക്കാഴ്ചയായി അമിട്ടുകള്‍ വിടര്‍ന്നു. വിവിധ വര്‍ണങ്ങളിലുള്ള അമിട്ടുകളും ആകര്‍ഷകമായി. മുണ്ടത്തിക്കോട്് സതീശനാണ് തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ടൊരുക്കുന്നത്.പി.സി.വര്‍ഗീസാണ് പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് കരാറുകാരന്‍.