തൃശൂർ : ശ്രീ കേരളവര്‍മ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനം എസ്.എഫ്.ഐ യ്ക്ക് . എസ്.എഫ്.ഐ യിലെ ചെയർമാൻ സ്ഥാനാർഥി പി. എസ് അനിരുദ്ധൻ മൂന്ന് വോട്ടിനാണ് റീ കൗണ്ടിംഗിൽ വിജയിച്ചത്.കനത്ത സുരക്ഷയിൽ രാവിലെ തുടങ്ങിയ വോട്ടെണ്ണൽ വൈകിട്ട് നാലരയോടെയാണ് സമാപിച്ചത്.. സിസി ടിവി ക്യാമറയുള്ള പ്രിന്‍സിപ്പലിന്റെ റൂമിലാണ് വോട്ടെണ്ണിയത് വോട്ടെണ്ണുന്നത് ക്യാമറയില്‍ പകര്‍ത്തി.
അഞ്ച് അധ്യാപകരും, നാല് ജീവനക്കാരും ചേര്‍ന്നാണ് വോട്ടെണ്ണിയത്. റിട്ടേണിംഗ് ഓഫീസര്‍ക്ക് പുറമേ പ്രിന്‍സിപ്പലായിരുന്നു നിരീക്ഷകന്‍.
നേരത്തെ ചെയര്‍മാനായി വിജയിച്ച എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി കെ.എസ്.അനിരുദ്ധന്റെ ഫലം ഹൈക്കോടതി റദ്ദാക്കിയിരുന്നു. വോട്ടെണ്ണലില്‍ കൃത്രിമം ആരോപിച്ച് കെ.എസ്.യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി എസ്.ശ്രീക്കുട്ടന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണിത്.
ആദ്യം ഒരു വോട്ടിന് വിജയിച്ചതിനെ തുടര്‍ന്ന് അന്ന് തന്നെ വീണ്ടും വോട്ടെണ്ണിയിരുന്നു. റീകൗണ്ടിഗില്‍ ശ്രീക്കുട്ടന്‍ പരാജയപ്പെട്ടു. ഒരു വോട്ടിന് പിന്നിലായതോടെ എസ്.എഫ്.ഐയാണ് വീണ്ടും വോട്ടെണ്ണാന്‍ ആവശ്യപ്പെട്ടത്. ഇതോടെ രാത്രി ഏറെ വൈകിയും വോട്ടെണ്ണല്‍ തുടര്‍ന്നു. ഇതിനിടെ പല തവണ കറൻ്റ് പോയിരുന്നു. ഇതെ തുടര്‍ന്ന് കെ.എസ്.യു സ്ഥാനാര്‍ത്ഥി എസ്.ശ്രീക്കുട്ടന്‍ വോട്ടെണ്ണുന്നത് നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
വോട്ടെണ്ണല്‍ വീണ്ടും തുടര്‍ന്ന് അര്‍ധരാത്രിയോടെ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം നടത്തി. പത്ത് വോട്ടുകള്‍ക്കാണ് ശ്രീക്കുട്ടന്‍ പരാജയപ്പെട്ടത്. പിന്നീട് രണ്ട് വോട്ടിന് ആദ്യ ഘട്ടത്തില്‍ തന്നെ എസ്.എഫ്.ഐ വിജയിച്ചതായുള്ള ടാബുലേഷന്‍ ഷീറ്റ് പുറത്തുവന്നു. ആദ്യ ഘട്ടത്തില്‍ തന്നെ ജയിച്ചിരുന്നുവെങ്കില്‍ എന്തിന് എസ്.എഫ്.ഐ വീണ്ടും വോട്ടെണ്ണാന്‍ ആവശ്യപ്പെട്ടു എന്നാണ് കെ.എസ്.യുവിന്റെ ചോദ്യം. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നായിരുന്നു കെ.എസ്.യുവിന്റെ ആവശ്യം.