തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിനേറ്റ ശക്തമായ തിരിച്ചടി പാര്‍ട്ടി ഗൗരവതരമായി ചര്‍ച്ച ചെയ്യുമെന്ന് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു . റീജിയണല്‍ തിയേറ്ററില്‍ നടന്ന ഇ.എം.എസ്്സ്മൃതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം സംസ്ഥാന കമ്മിറ്റിയും, സെക്രട്ടേറിയറ്റും തോല്‍വിയെക്കുറിച്ച് വിലയിരുത്തും. തുടര്‍ന്ന് ഈ മാസം 28ന് ചേരുന്ന കേന്ദ്രകമ്മിറ്റി കാരണങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം മോദി സര്‍ക്കാര്‍ സ്ഥിരതയുള്ള സര്‍ക്കാരല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യാ മുന്നണിക്ക് ശക്തമായ പ്രതിപക്ഷമാകാന്‍ കഴിയും. കുവൈത്തില്‍ മരിച്ചവര്‍ക്ക്് അദ്ദേഹം അനുശോചനം അറിയിച്ചു.
തിരഞ്ഞെടുപ്പ് തോല്‍വി ഗൗരവമായി ചര്‍ച്ച ചെയ്യുമെന്ന് സീതാറാം യെച്ചൂരി
