Newsskerala

നന്ദിയാല്‍ പാടുന്നു ദൈവമേ….. പ്രാര്‍ത്ഥനാഗാനം ആലപിച്ച് സുരേഷ്‌ഗോപി

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍വിജയത്തിന് നന്ദി അറിയിക്കാനും, ലൂര്‍ദ് മാതാവിനെ വണങ്ങാനും കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ലൂര്‍ദ് പള്ളിയിലെത്തി. ലൂർദ്ദ് പള്ളി വികാരി ഫാ.ഡേവീസ് പുലിക്കോട്ടിലിന്റെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിയെ സ്വീകരിച്ചു. പള്ളി വികാരി സുരേഷ്‌ഗോപിക്ക് കൊന്ത നല്‍കി.

വിജയാനുഗ്രഹത്തിന് നന്ദി അറിയിച്ച് മാതാവിന്റെ തിരുസ്വരൂപത്തിന് മുന്നില്‍ നിന്ന് സുരേഷ്‌ഗോപി പ്രാര്‍ത്ഥനാപൂര്‍വം പാടി. നന്ദിയാല്‍ പാടുന്നു ദൈവമേ,  അന്‍പാര്‍ന്ന നിന്‍ ത്യാഗമോര്‍ക്കുന്നു ഞാന്‍
അടിപള്ളിയിലും സുരേഷ്‌ഗോപി കുമ്പിട്ട് നിന്ന് പ്രാര്‍ത്ഥിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ സുരേഷ്‌ഗോപി ലൂര്‍ദ് പള്ളിയിലെത്തി മാതാവിന് സ്വര്‍ണ കിരീടം സമര്‍പ്പിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *