Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

എസ്.എസ്.എല്‍.സി 99.69 % വിജയം.

അടുത്തവര്‍ഷം മുതല്‍ വിജയിക്കാന്‍ മിനിമം മാര്‍ക്ക് വേണം

തിരുവനന്തപുരം: ഈ അധ്യയനവര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു പി.ആര്‍ ചേംബറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
ഇത്തവണ 99.69 %  പേരാണ് വിജയിച്ചത്. വിജയശതമാനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ടായി.
എന്നാല്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണം കൂടി. 71,831 പേര്‍ക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ്്.
കൂടുതല്‍ വിദ്യാാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്് മലപ്പുറം ജില്ലയിലാണ്- 4,934. വിജശതമാനം കൂടുതല്‍ കോട്ടയം ജില്ലയിലാണ്- 99.92 ശതമാനം. കുറവ് തിരുവനന്തപുരം ജില്ലയിലും- 99.08 ശതമാനം.  
 4,25,563 ലക്ഷം പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. സേ പരീക്ഷ ഈ മാസം 28 മുതല്‍ ജൂണ്‍ 6 വരെ നടത്തും. പുനര്‍മൂല്യനിര്‍ണയത്തിന് നാളെ മുതല്‍ 15 വരെ അപേക്ഷിക്കാം. ജൂണ്‍ ആദ്യവാരം മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
അടുത്ത വര്‍ഷം മുതല്‍ എഴുത്തുപരീക്ഷാ രീതിയില്‍ മാറ്റം വരുത്തും. ഓരോ വിഷയത്തിലും ജയിക്കാന്‍ മിനിമം 12 മാര്‍ക്ക് വേണം.

ഇത്തവണ മുന്‍വര്‍ഷത്തേക്കാള്‍പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുന്നുവെന്ന പ്രത്യേകതയുണ്ട്. പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കി. എസ്.എസ്.എല്‍.സി പരീക്ഷാ ഫലം അറിയാന്‍ വിപുലമായ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.പരീക്ഷ ഭവന്റെയും പിആര്‍ഡിയുടേയും ഉള്‍പ്പെടെയുള്ള വെബ്‌സൈറ്റുകളില്‍ പരീക്ഷാഫലം അറിയാം

Leave a Comment

Your email address will not be published. Required fields are marked *