തൃശൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികദിനത്തോടനുബന്ധിച്ച് തൃശൂര്‍ സെന്റ് ക്ലയേഴ്‌സ് സി.ജി.എച്ച്.എസിലെ വിദ്യാര്‍ത്ഥിനികളും, അധ്യാപകരും, പ്രധാനാധ്യാപിക സി.ഷൈല തെരേസിന്റെ നേതൃത്വത്തില്‍ ഭാരതാംബയോട് ചേര്‍ന്ന് കയ്യൊപ്പ് പതിപ്പിച്ച ബാനറും, ബലൂണുകളും, ത്രിവര്‍ണപതാകയുമേന്തിയുള്ള റാലി അണിയിച്ചൊരുക്കി ബിഷപ് പാലസ് റോഡ് വര്‍ണാഭമാക്കി. എണ്ണൂറോളം വിദ്യാര്‍ത്ഥിനികള്‍ റാലിയില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥിനികള്‍ സ്‌കൂള്‍ അങ്കണത്തില്‍ ഗാന്ധിമരം നട്ടു.