Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശ്ശൂര്‍ നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

തൃശൂർ: തൃശ്ശൂര്‍ നഗരത്തിലെ ഹോട്ടലുകളില്‍ ഇന്ന് രാവിലെ നടന്ന പരിശോധനയില്‍ 3 ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. 3 സ്ക്വാഡുകളായി 20-ഓളം വരുന്ന ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. വടക്കേസ്റ്റാന്‍റിലുള്ള സോന ഹോട്ടല്‍, മണ്ണുത്തിയിലെ ഹോട്ടല്‍ മയൂര ഇന്‍, മന്നാടിയാര്‍ ലൈനിലെ ഹോട്ടല്‍ വെറ്റ്പാലസ് എന്നിവിടങ്ങളില്‍ നിന്നുമാണ് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മേയര്‍ അറിയിച്ചു.

                                                                   
                                                                       

Leave a Comment

Your email address will not be published. Required fields are marked *