ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിനെതിരായ എ.എ.പി പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ ഡല്‍ഹി നഗരം സംഘര്‍ഷഭരിതമായി. ഡല്‍ഹി ഐ.പി.ഒ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംഘങ്ങളായിട്ടാണ് പ്രവര്‍ത്തകര്‍ എത്തുന്നത്. ബി.ജെ.പി ഓഫീസിലേക്കുള്ള മാര്‍ച്ചിനിടെ മന്ത്രി അതിഷിയടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. ശക്തമായ പ്രതിഷേധത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഡല്‍ഹിയില്‍ പോലീസ് സുരക്ഷ ശക്തമാക്കി.
പ്രവര്‍ത്തകര്‍ റോഡില്‍ കിടന്നു പ്രതിഷേധിക്കുന്നു.
രാവിലെ പത്ത് മണിക്ക് ബി.ജെ.പി ആസ്ഥാനത്തായിരുന്നു. എ.എ.പിയുടെ പ്രതിഷേധത്തിന് തുടക്കം. തുടര്‍ന്ന് രാജ്യത്തെമ്പാടും പ്രതിഷേധ സമരം നടത്തുന്നുണ്ട്്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രതിപക്ഷ മുന്നണിയുടെ പ്രമുഖ നേതാവിനെ ഇ.ഡി അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസം തന്നെ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഇന്ന് കെജ്രിവാളിന്റെ കുടുംബത്തെ സന്ദര്‍ശിക്കുന്നുണ്ട്.