തൃശൂര്‍: പത്മഭൂഷണ്‍ ബഹുമതി വിവാദവുമായി ബന്ധപ്പെട്ട്്് കലാമണ്ഡലം ഗോപിയാശാന് പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മയില്ലെന്ന് സുരേഷ്ഗോപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പരാതികള്‍ കാരണം പത്മഭൂഷണന്‍ തിരഞ്ഞെടുപ്പ് 2015 ശേഷം പുതിയ രീതിയിലാണ്. പത്മഭൂഷണനുള്ള യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം സ്വയംസാക്ഷ്യപ്പെടുത്തിയ അപേക്ഷ നല്‍കണം. അപേക്ഷ സ്വീകരിച്ചാല്‍ കോഡ് നമ്പര്‍ കിട്ടും. ഇക്കാര്യമാണ് താന്‍ ഗോപിയാശാനോട് പറഞ്ഞത്. സാധിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന് അക്കാര്യം ഓര്മ്മയുണ്ടായിരിക്കില്ലെന്നും സുരേഷ്ഗോപി പറഞ്ഞു. പത്ത് ലക്ഷം മരം വെച്ചുപിടിപ്പിച്ചയാള്ക്കാണ് പത്മഭൂഷണന്‍ നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പത്മഭൂ,ഷണ് അപേക്ഷ നല്‍കിയതിന്റെ കോഡ് ഗോപിയാശാന് നല്‍കിയിരുന്നെന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്പ്പെടുത്തിയതപ്പോള് അത് തനിക്ക് ഓര്‍മ്മയില്ലെന്നായിരുന്നു സുരേഷ്ഗോപിയുടെ മറുപടി.