Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കലിപ്പടങ്ങാതെ സുരേഷ്‌ഗോപി, മാധ്യമപ്രവര്‍ത്തകരെ തളളി മാറ്റി

തൃശൂര്‍: നടനും, എം.എല്‍.എയുമായ മുകേഷുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട്് പൊട്ടിത്തെറിച്ച് കേന്ദമന്ത്രി സുരേഷ്‌ഗോപി. രാമനിലയത്തില്‍ ചോദ്യങ്ങളുമായി  ചെന്ന മാധ്യമപ്രവര്‍ത്തകരെ തള്ളി മാറ്റിയാണ് സുരേഷ് ഗോപി കാറില്‍ കയറിയത്.
വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പ്രതികരണം വന്നതിന് തൊട്ടുപിന്നാലെയാണ് നിലപാടില്‍ എന്തെങ്കിലും മാറ്റം  കേന്ദ്രമന്ത്രികൂടിയായ സുരേഷ് ഗോപി  വരുത്തിയിട്ടുണ്ടോ എന്നറിയാന്‍ വേണ്ടി മാധ്യമപ്രവര്‍ത്തകര്‍ രാമനിലയത്തിലെത്തിയത്.  ‘ഇത് എന്റെ വഴിയാണ് എന്റെ സഞ്ചാര സ്വാതന്ത്രമാണ്’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം ധിക്കാരപൂര്‍വം കാറില്‍  കയറി ഡോര്‍ അടച്ചത്. ജനങ്ങള്‍ക്കറിയേണ്ട ചോദ്യമാണ് ചോദിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ സൗകര്യമില്ലെന്നും അദ്ദേഹം ആക്രോശിച്ചു. 

Leave a Comment

Your email address will not be published. Required fields are marked *