തൃശൂര്‍: എം.എല്‍.എയും നടനുമായ മുകേഷിനെതിരായ ലൈംഗികാരോപണം മാധ്യമസൃഷ്ടിയെന്ന്് കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി. മുകേഷിനെതിരെ ആരോപണം മാത്രമാണ്. പരാതി വന്നാല്‍ കോടതി വിഷയം കൈകാര്യം ചെയ്യും. കോടതിക്ക് ബുദ്ധിയും,യുക്തിയുമുണ്ട്.
സര്‍ക്കാര്‍ കോടതിയില്‍ ചെന്നാല്‍ കോടതി എടുക്കും, എടുത്തോട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
സിനിമാ മേഖലയെന്ന വലിയ സംവിധാനത്തെ തകിടംമറിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. മാധ്യമങ്ങള്‍ക്കിത് തീറ്റയാണ്. നിങ്ങള്‍ ഇതുവെച്ച് കാശുണ്ടാക്കോളൂവെന്നും അദ്ദേഹം പറഞ്ഞു.
ആടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുകയും, സമൂഹ മന:സ്സാക്ഷിയെ വഴിതിരിച്ചുവിടുകയുമാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്നും സുരേഷ്‌ഗോപി പറഞ്ഞു.
അമ്മയുടെ യോഗത്തില്‍ നിന്ന് ഇറങ്ങുമ്പോഴാണ് നിങ്ങള്‍ ഇത്തരം ചോദിക്കേണ്ടതെന്നും, നിങ്ങളുടെ ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍ സ്ഥാപിതതാല്‍പര്യങ്ങളാണെന്നും സുരേഷ്‌ഗോപി കുറ്റപ്പെടുത്തി.
ഒല്ലൂരില്‍ ഏവുപ്രാസ്യമ്മയുടെ കബറിടത്തില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.