സി.എന്‍.അനുസ്മരണം സംഘടിപ്പിച്ചതിന്റെ പേരില്‍ കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെ സസ്പെന്‍ഡ് ചെയ്തതായി ലിന്റോ വരടിയം
വരടിയം സെന്ററില്‍ വെച്ച് ഡി.സി.സി സെക്രട്ടറി എം.എ.രാമകൃഷ്ണനെ മര്‍ദിച്ച മണ്ഡലം പ്രസിഡണ്ട് പി.വി.ബിജുവിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ജോസ് വള്ളൂരിന് പരാതി നല്‍കിയതായും ലിന്റോ അറിയിച്ചു തൃശുര്: വരടിയം സെന്ററില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിന്റെ പതിവ് പോലെ സി.എന്‍.ബാലകൃഷ്ണന് അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചതിന്റെ പേരില്‍ അടാട്ട് ബ്ലോക് കമ്മിറ്റി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്പെന്‍ഡ് ചെയ്തതായി ലിന്റോ വരടിയം പത്രസമ്മേളനത്തില്‍ അറിയിച്ചു. തനിക്ക് ഒരു വിശദീകരണ നോട്ടീസ് പോലും നല്‍കാതെയാണ് ഡി.സി.സി പ്രസിഡണ്ട് ജോസ് വള്ളൂര്‍ തന്നെ …