തൃശ്ശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ധാരണയായെന്ന് സൂചന. തൃശൂര്‍ മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എയും സിപിഐ നേതാവുമായ പി.ബാലചന്ദ്രന് സീറ്റില്ല. തൃശൂരില്‍ സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണനെ മത്സരിപ്പിക്കാനാണ് നീക്കം. ജയരാജ് വാര്യര്‍ നേരത്തെ തന്നെ മത്സരരംഗത്തേക്കില്ലെന്ന് അറിയിച്ചിരുന്നു. എങ്കിലും തൃശൂരില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കം ഉടലെടുത്തപ്പോള്‍ ജയരാജ് വാര്യരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഐ നേതൃത്വം ശ്രമം നടത്തിയിരുന്നു. ആലങ്കോട് ലീലാകൃഷ്ണന്‍ മത്സരിക്കാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. ഒറ്റ തവണ മത്സരിച്ച് ജയിച്ചവര്‍ക്ക് രണ്ടാം ഊഴം നല്‍കുമെന്ന്്് നേരത്തെ സിപിഐ നേതൃത്വം തീരുമാനിച്ചിരുന്നു. ഇതുപ്രകാരമാണ് പി.ബാലചന്ദ്രന്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതെന്നറിയുന്നു. നാട്ടികയില്‍ സിറ്റിംഗ് എംഎല്‍എ സി.സി.മുകുന്ദനെയും സ്ഥാനാര്‍ത്ഥിയാക്കില്ല. നാട്ടികയില്‍ ഗീതാ ഗോപിയെ മത്സരിപ്പിക്കാനാണ് ധാരണയായിരിക്കുന്നത്. ഒല്ലൂരില്‍ റവന്യൂമന്ത്രി കെ.രാജന്‍ തന്നെ മൂന്നാം തവണയും മത്സരത്തിനിറങ്ങും. വി.എസ്.സുനില്‍കുമാറിനെ മത്സരിപ്പിക്കാനും പാര്‍ട്ടിയില്‍ സമ്മര്‍ദമുണ്ട്. കയ്്പമംഗലത്ത്് സുനില്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. കയ്്പമംഗലത്തെ എംഎല്‍എയായ ടൈസണ്‍ മാസ്റ്റര്‍ക്ക് ഇത്തവണ പറവൂരിലാണ് മത്സരം. വി.ഡി.സതീശനാണ് എതിര്‍സ്ഥാനാര്‍ത്ഥി.
തൃശൂരില്‍ ആലങ്കോട് ലീലാകൃഷ്ണനും, കൊടുങ്ങല്ലൂരില്‍ സുനില്‍കുമാറും മത്സരിക്കുംനാട്ടികയില്‍ ഗീതാ ഗോപി


















