Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സി.എന്‍.അനുസ്മരണം സംഘടിപ്പിച്ചതിന്റെ പേരില്‍ കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെ സസ്‌പെന്‍ഡ് ചെയ്തതായി ലിന്റോ വരടിയം

തൃശുര്‍: വരടിയം സെന്ററില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിന്റെ പതിവ് പോലെ സി.എന്‍.ബാലകൃഷ്ണന്‍ അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചതിന്റെ പേരില്‍ അടാട്ട് ബ്ലോക് കമ്മിറ്റി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ലിന്റോ വരടിയം പത്രസമ്മേളനത്തില്‍ അറിയിച്ചു. തനിക്ക് ഒരു വിശദീകരണ നോട്ടീസ് പോലും നല്‍കാതെയാണ് ഡി.സി.സി പ്രസിഡണ്ട് ജോസ് വള്ളൂര്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തതായി പത്രക്കുറിപ്പ് ഇറക്കിയത്. ഇത് സാമാന്യനീതിയുടെ ലംഘനമെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനെതിരെ അവണൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് ഭാരവാഹികള്‍ കെ.പി.സി.സിക്ക് പരാതി നല്‍കും. വരടിയം സെന്ററില്‍ വെച്ച് ഡി.സി.സി സെക്രട്ടറി എം.എ.രാമകൃഷ്ണനെ മര്‍ദിച്ച മണ്ഡലം പ്രസിഡണ്ട് പി.വി.ബിജുവിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ജോസ് വള്ളൂരിന് പരാതി നല്‍കിയതായും ലിന്റോ അറിയിച്ചു.

ഡിസംബര്‍ 10ന് വരടിയം സെന്ററില്‍ രാവിലെ ഏഴിന് നടത്തിയ സി.എന്‍.ബാലകൃഷ്ണന്‍ അനുസ്മരണം ഡി.സി.സി ജനറല്‍ സെക്രട്ടറി എം.എ.രാമകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. ബൂത്ത് പ്രസിഡന്റ് വാറുണ്ണി പാറയ്ക്കലും, താനമടക്കം ഇരുപതോളം കോണ്‍ഗ്രസുകാര്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

ചടങ്ങ് കഴിഞ്ഞ് അരമണിക്കൂറിന് ശേഷം കെ.പി.സി.സി ജന.സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്തും, മണ്ഡലം പ്രസിഡന്റ് പി.വി.ബിജുവും കൂട്ടരും ചേര്‍ന്ന് വീണ്ടും സി.എന്‍. അനുസ്മരണ പരിപാടി നടത്തി. വരടിയം ബൂത്തില്‍ ഉള്‍പ്പെട്ട ബ്ലോക് ഭാരവാഹി കൂടിയായ തന്നെയും, ഡി.സി.സി സെക്രട്ടറി എം.എ.രാമകൃഷ്ണനെയും മറ്റും അറിയിക്കാതെയാണ് രണ്ടാം അനുസ്മരണം നടത്തിയത്. നേരത്തെയുണ്ടായിരുന്ന ഛായാചിത്രവും വിളക്കും എടുത്തുമാറ്റിയിരുന്നു. ഇതിന്റെ പേരില്‍ മണ്ഡലം പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ വരടിയം സെന്ററില്‍ വെച്ച് ഡി.സി.സി സെക്രട്ടറി രാമകൃഷ്ണനെ മര്‍ദിച്ചതായും ലിന്റോ അറിയിച്ചു. പരിക്കേറ്റ ഡി.സി.സി സെക്രട്ടറി ജില്ലാ സഹകരണആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

കെ.റെയില്‍ വിരുദ്ധ ജനകീയ സമരസമിതിയുടെ സംസ്ഥാന നിര്‍വാഹക സമിതി അംഗമായ ലിന്റോ വരടിയം കെ.പി.സി.സി. വിചാര്‍ വിഭാഗ് ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയാണ്. ദീര്‍ഘകാലം യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു

Leave a Comment

Your email address will not be published. Required fields are marked *