മോദി ഇന്ന് പൂരങ്ങളുടെ നാട്ടില്‍, നഗരത്തില്‍ കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം; നാല് ലക്ഷം പേര്‍ പങ്കെടുക്കും
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വന്‍ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചേക്കും തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ പൂരനഗരംഒരുങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി തുടക്കമിടും. കേരളത്തില്‍ നിന്ന് ബി.ജെ.പി ഇക്കുറി അഞ്ച്് സീറ്റെങ്കിലും പ്രതീക്ഷിക്കുന്നു. സുരേഷ് ഗോപി മത്സരിക്കുമെന്ന് കരുതുന്ന തൃശൂരാണ് ഏറ്റവും കൂടുതല്‍ വിജയസാധ്യത കല്‍പിക്കുന്ന മണ്ഡലം. സ്്്ത്രീവോട്ടര്‍മാരെ ലക്ഷ്യമിട്ട്് വന്‍ ക്ഷേമപദ്ധതിയുടെ പ്രഖ്യാപനം മോദി നടത്തിയേക്കുമെന്നും സൂചനയുണ്ട്്. രണ്ടുലക്ഷം സ്ത്രീകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മഹിളാസമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്്് ഉച്ചയ്ക്ക് രണ്ടരയോടെ ജനറല്‍ …