ഉടൻ നിർത്തുമോ മൂന്നാർ മിഷൻ 2.0? ഇനി ഒഴിപ്പിക്കൽ ഉണ്ടാകില്ലെന്ന് ഇടുക്കി സിപിഎം സെക്രട്ടറി
ഇടുക്കി: ഇന്ന് പുലർച്ചെ ഇടുക്കി ചിന്നക്കനാലിലെ ആനയിറങ്കൽ ഡാമിൻറെ വൃഷ്ടിപ്രദേശത്ത് അഞ്ച് ഏക്കർ ഏലത്തോട്ടം കയ്യേറിയത് ഒഴിപ്പച്ചുകൊണ്ട് ആരംഭിച്ച രണ്ടാം മൂന്നാർ ദൗത്യ സംഘത്തിനെതിരെ ഇടുക്കിയിൽ സിപിഎം. ഇനി ഒഴിപ്പിക്കൽ ഉണ്ടാകില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗ്ഗീസ്. ഇനി ഒഴിപ്പിക്കൽ ഉണ്ടാകില്ലെന്ന് കളക്ടർ അറിയിച്ചതായി വർഗീസ് മാധ്യമങ്ങളോട് പറഞ്ഞു. ദൗത്യസംഘത്തെ സ്വാഗതം ചെയ്യുന്നില്ല എന്നായിരുന്നു മുൻമന്ത്രിയും ഉടുംബൻചോല എംഎൽഎയുമായ എംഎം മണിയുടെ പ്രതികരണം. എന്നാൽ ദൗത്യം നിർത്തിവെച്ചന്ന വാർത്തകൾ ജില്ലാ കളക്ടർ ഷീബ ജോർജ് …