കൊച്ചി: തെങ്കാശിയിലെ കര്‍ഷകരില്‍ നിന്ന് പച്ചക്കറി സമാഹരിച്ച് വിതരണം നടത്തുന്നതിന് ഹോര്‍ട്ടികോര്‍പ്പ് ധാരണാ പത്രം ഒപ്പു വച്ചു. കര്‍ഷക പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതിയുമായാണ് ധാരണ.
തമിഴ്‌നാട് അഗ്രി മാര്‍ക്കറ്റിംഗ് ആന്‍ഡ് ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിശ്ചയിക്കുന്ന മൊത്തവ്യാപാര വില അനുസരിച്ചാണ് പച്ചക്കറികള്‍ ഹോര്‍ട്ടി കോര്‍പ്പ് സംഭരിക്കുക. പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്ന തെങ്കാശി ജില്ലയിലെ ഏഴ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകളില്‍ നിന്ന് ഗ്രേഡ് ചെയ്ത പച്ചക്കറി സംഭരിക്കാം. താല്‍ക്കാലികമായി 11 മാസത്തേക്കാണ് പച്ചക്കറി തമിഴ്‌നാട്ടില്‍ നിന്നും സംഭരിക്കുന്നതിനുള്ള ധാരണ. കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ സുലഭമാകുന്നതോടെ പച്ചക്കറി തമിഴ്‌നാട്ടില്‍ നിന്നും സംഭരിക്കുന്നത് കുറയ്ക്കാനാകും.
Photo Credit: Face Book